ഇമിഗ്രേഷന്‍

ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും

ഇംഗ്ലണ്ടിലും വെയില്‍സിലും അണ്ടര്‍ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കുള്ള ട്യൂഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തി. ഒപ്പം കുട്ടികള്‍ക്കുള്ള മെയിന്റനന്‍സ് വായ്പകളും കൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ എടുക്കാനുള്ള അവസരം നല്‍കും. സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കേയാണ് പുതിയ നീക്കം. ഫീസ് ഉയര്‍ത്തുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വലിയ ബാധ്യതയുണ്ടാക്കുമെന്ന വിമര്‍ശനം ശക്തമാണ്.

2017ന് ശേഷം ഇംഗ്ലണ്ടില്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് ഇതാദ്യമാണ്. ഇനിയും സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക സഹായം വേണമെങ്കില്‍ ദീര്‍ഘകാല ഫണ്ടിങ്ങിനുള്ള നടപടികളും ആലോചനയിലുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വെയില്‍സിലും ഇംഗ്ലണ്ടിലും അണ്ടര്‍ ഗ്രാജ്വേറ്റ് പഠനത്തിന് വാര്‍ഷിക ഫീസ് 285 പൗണ്ടാണ് വര്‍ദ്ധിച്ചത്. മുമ്പുള്ളതിനേക്കാള്‍ മൂന്നു ശതമാനം വര്‍ദ്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ചിലവ് താങ്ങാന്‍ തന്നെ ബുദ്ധിമുട്ടുമ്പോഴാണ് ഫീ ഉയര്‍ത്തിയിരിക്കുന്നത്.

2025 വേനല്‍ക്കാലത്തോടെ പത്തില്‍ നാലില്‍ കൂടുതല്‍ സര്‍വകലാശാലകള്‍ സാമ്പത്തിക കമ്മിയിലാകുമെന്ന് റെഗുലേറ്ററായ ഓഫ് ഫോര്‍ സ്റ്റുഡന്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു കൂടി പരിഗണിച്ചാവും ഫീസ് ഉയര്‍ത്തിയത്.

കുടിയേറ്റ നിയന്ത്രണങ്ങള്‍ മൂലം യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. സര്‍വകലാശാല ഈ പ്രതിസന്ധിയും സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നത് യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ഫീസ് ഇനിയും ഉയരുന്നത് വരാനിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിനെയും ബാധിക്കും.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • കഴിഞ്ഞവര്‍ഷം മാത്രം ഇംഗ്ലണ്ടിലും വെയില്‍സിലും ഏഴ് ലക്ഷം ജനസംഖ്യ വര്‍ധന; കുടിയേറ്റത്തിനെതിരെ മുറവിളി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions