യു.കെ.വാര്‍ത്തകള്‍

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പണികിട്ടും; അളവ് വെട്ടിക്കുറയ്ക്കും, വേറെയും നിയന്ത്രണങ്ങള്‍

റോഡ് സുരക്ഷാ പദ്ധതികളുടെ ഭാഗമായി കടുത്ത നിയന്ത്രണത്തിന് മന്ത്രിമാര്‍. ഇതനുസരിച്ചു മദ്യപിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കുന്ന അളവ് വെട്ടിച്ചുരുക്കാന്‍ ആണ് നീക്കം. പുതിയ റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന നടപടികളിലാണ് ഇതും ഉള്‍പ്പെടുത്തുക. 2006-ലെ റോഡ് സേഫ്റ്റി ആക്ടിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമാണ് ഇത്.

ഇത് പ്രകാരം ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന അളവ് കുറയ്ക്കാനും, യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പരാജയപ്പെടുന്ന ഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പെനാല്‍റ്റി പോയിന്റ് നല്‍കുന്നത് ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷാവിധികളാണ് നടപ്പാക്കുകയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 35 മൈക്രോഗ്രാം മദ്യം ശ്വാസത്തില്‍ കാണാമെങ്കിലും, ഇത് 22 മൈക്രോഗ്രാമായാണ് ചുരുക്കുക. മദ്യപിച്ചുള്ള വാഹന ഉപയോഗം അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളെ തകിടം മറിക്കുന്നുവെന്നാണ് അധികൃതര്‍ കരുതുന്നത്.

ഇതിന് പുറമെ മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പ്രായമായ ആളുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കാതെ ഡ്രൈവ് ചെയ്യുന്നത് കൊണ്ടുള്ള അപകടങ്ങള്‍ എന്നിവയും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.


  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions