സിനിമ

പിന്തുണയാണ് വേണ്ടതെന്ന് ശ്വേതാ മേനോന്‍; പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് ദേവന്‍

മലയാള സിനിമാ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടനും പ്രസിഡന്റ് മത്സരാര്‍ത്ഥിയുമായിരുന്ന ദേവന്‍. എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്വേതയോടൊപ്പമുണ്ടാകുമെന്നും ദേവന്‍ പ്രതികരിച്ചു. ഇനി മുതല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ലെന്നും എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നുമാണ് വിജയിച്ചശേഷം ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതയ്ക്ക് വലിയ പിന്തുണയാണ് ദേവന്‍ നല്‍കിയത്. സംവരണമില്ലാതെ സ്ത്രീകള്‍ ജയിച്ചുമുന്നേറി വരട്ടെയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ശ്വേത അമ്മ സംഘടനയുടെ അമ്മയാണെങ്കില്‍ താന്‍ അമ്മ സംഘടനയുടെ അച്ഛനാണെന്നായിരുന്നു ദേവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.

കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. വൈകിട്ട് നാലുമണിയോടെ ഫലങ്ങളും പുറത്തുവന്നിരുന്നു.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions