സിനിമ

ജയറാമും കാളിദാസും ഒന്നിച്ച് ഒരു ചിത്രത്തില്‍; നായിക ഇഷാനി കൃഷ്ണകുമാര്‍

ശക്തമായ കുടുംബ ജീവിതത്തിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ആശകള്‍ ആയിരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 18 (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാര്‍ക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ സലാം ബാപ്പു സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ആരംഭിച്ചു.

സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നല്‍കി. നേരത്തേ ജയറാം , മകള്‍ മാളവികയും, ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വന്‍ പ്രദര്‍ശനവിജയം നേടിയ ഒരു വടക്കന്‍ സെല്‍ഫി , സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

കുടുംബ സദസ്സുകള്‍ക്ക് എന്നും പ്രിയപ്പെട്ട നടനായ ജയറാമും, മകന്‍ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്. കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണകുമാറാണ്നായിക. അഹാന കൃഷ്ണകുമാറിന്റെ ഇളയ സഹോദരിയായ ഇഷാനി മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സായ് കുമാര്‍, അജു വര്‍ഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കര്‍, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കര്‍ ഇന്ദുചൂഡന്‍, ഇഷാന്‍ ജിംഷാദ്, നിഹാരിക, നന്ദന്‍ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാല്‍ ,ഗോപന്‍ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions