യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ട് 2മരണം; 5പേര്‍ക്ക് പരിക്ക്

യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരണമടഞ്ഞു. അപകടത്തില്‍ ഹൈദരാബാദ് സ്വദേശികളായ ചൈതന്യ താരെ (23) സംഭവ സ്ഥലത്തുവച്ചും ഋഷിതേജ റാപോളു (21) ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.

പരിക്കേറ്റ അഞ്ചു പേരെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള സായി ഗൗതം റവുള്ള, നൂതന്‍ തടകായല എന്നിവരുടെ നില ഗുരുതരമാണ്.

രണ്ട് സംഘങ്ങളിലായി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറുകള്‍ തമ്മില്‍ എസക്‌സിലെ റെയ്‌ലി സ്പര്‍ റൗണ്ട്എബൗട്ടില്‍വച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് സ്വദേശികളാണ്. ഒമ്പതു പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം രണ്ടു കാറുകളിലായി ഗണേശ വിഗ്രഹം നിമജ്ജനം ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

തിങ്കളാഴ്ച രാവിലെ 4.15നായിരുന്നു അപകടം. കാറുകള്‍ ഓടിച്ചിരുന്ന ഗോപിചന്ദ് ബട്ടമേക്കാല (23), മനോഹര്‍ സബ്ബാനി(24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
അപകടത്തെ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.അപകടമുണ്ടായ സാഹചര്യത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മരിച്ചവരുടെ കുടുംബം കേന്ദ്ര സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  • പിപിഇ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഇന്ത്യന്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് യുകെ കോടതി
  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions