സിനിമ

ഞാന്‍ വിളിച്ചാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും- ഉര്‍വശി


മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി നടി ഉര്‍വശി. അംഗങ്ങള്‍ക്കെതിരെയെടുക്കുന്ന തീരുമാനങ്ങളില്‍ സംഘടന ഫലപ്രദമായി ശബ്ദമുയര്‍ത്തുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഉര്‍വശി പറഞ്ഞു. സംഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ മത്സരിക്കാതിരിക്കാനുള്ള തന്റെ തീരുമാനം മാറുമെന്നും താരം അറിയിച്ചു.

അമ്മയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിച്ചിരുന്നെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ സംഘടനയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമായിരുന്നുവെന്നും ഉര്‍വശി വ്യക്തമാക്കി. ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം .

'ഏത് സംഘടനയായാലും ചില പ്രതിഷേധങ്ങള്‍ ഒരാളുടെ മാത്രം ശബ്ദമായി വളരെക്കാലം നിലനില്‍ക്കും. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍, അവയുടെ മൂല്യം വലുതാണ്. അതിനുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്.

നമുക്കെതിരെയുള്ള ഏതൊരു നിലപാടിനെതിരെയും ശബ്ദമുയര്‍ത്താനും പ്രതിഷേധിക്കാനും ആത്മവിശ്വാസമില്ലാത്തതിനാലാണ് മത്സരിക്കാത്തത്. ആ ആത്മവിശ്വാസം വരുമ്പോള്‍ ഞാന്‍ മത്സരിക്കും. ഞാന്‍ അതിന്റെ തലപ്പത്ത് ഇരുന്ന് വിളിച്ചാല്‍ ഡബ്ല്യസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും. അവര്‍ ആ കുടുംബത്തിലുണ്ടാകും.' - ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions