ഇമിഗ്രേഷന്‍

കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു

യുകെയില്‍ കുടിയേറ്റം ആണ് ഏറ്റവും വലിയ ചര്‍ച്ച. ഒരു ലക്ഷത്തിലേറെ പേരെ അണിനിരത്തി അനധികൃത കുടിയേറ്റത്തിനെതിരെ നടന്ന റാലി അക്രമാസക്തമായതോടെ ലോകമാകെ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ രാജ്യത്ത് കുടിയേറ്റം അക്ഷരാര്‍ത്ഥത്തില്‍ കുറയുകയാണെന്ന് കണക്കുകള്‍ പറയുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ (ഒ എന്‍ എസ്) കണക്കുകള്‍ പറയുന്നത് 2011 ന് ശേഷം നെറ്റ് മൈഗ്രേഷന്‍ രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിലായി ഒതുക്കാന്‍ കഴിഞ്ഞു എന്നാണ്. 2020 ഡിസംബര്‍ 31ന് ശേഷം നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നിരുന്നു.

സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. സാധാരണ ആഗസ്റ്റ് മാസത്തിലായിരിക്കും വിസ അപേക്ഷകള്‍ കൂടുതലായി എത്തുക. ഈ വര്‍ഷം വിസ അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2023 ലെ കണക്കുമായി താരതമ്യം ചെയ്താല്‍ ഉണ്ടായിരിക്കുന്നത് 18 ശതമാനത്തിന്റെ കുറവാണ്.

യുകെയില്‍ എത്തുന്ന വിദേശികളില്‍ ഏറ്റവും വലിയ വിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ ആശ്രിതരുമാണ്. ഏകദേശം 47 ശതമാനം. രണ്ടാമതുള്ളത് 20 ശതമാനം വരുന്ന വര്‍ക്കിംഗ് വിസയില്‍ എത്തിയവരാണ്. അനധികൃത കുടിയേറ്റം തടയാന്‍ നടപടിയെന്ന് പറയുമ്പോഴും കാര്യമായ നീക്കങ്ങളില്ലെന്ന വിമര്‍ശനം ശക്തമാണ്. റിഫോം യുകെയുടെ വളര്‍ച്ച കൂടി പരിഗണിക്കുമ്പോള്‍ അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേലും സമ്മര്‍ദ്ദം ശക്തമാണ്.

  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions