സിനിമ

'ലോകയുടെ അടുത്ത ഭാഗം ടൊവിനോയുടെ ചാത്തന്‍, ദുല്‍ഖര്‍ നായകനാകുന്ന മൂന്നാം ഭാഗവും വരും -സംവിധായകന്‍

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ടൊവിനോയെ നായകനാക്കിയുള്ള ചാത്തന്റെ കഥയാണ് ഇനി അടുത്തതായി ലോക യൂണിവേഴ്‌സില്‍ പുറത്തിറങ്ങാന്‍ ഉള്ളതെന്നും അതിന് ശേഷം ദുല്‍ഖറിന്റെ ചിത്രം വരുമെന്നും ഡൊമിനിക് അരുണ്‍ പറഞ്ഞു.

'അടുത്ത ഭാഗം ടൊവിനോയുടെ ചാത്തനെക്കുറിച്ചാണ്. അതൊരു ഔട്ട് ആന്‍ഡ് ഔട്ട് ടൊവിനോ ഷോ ആയിരിക്കും. ദുല്‍ഖറിനെ നായകനാക്കിയുള്ള മൂന്നാം ഭാഗം അതിന് ശേഷം വരും. നിലവില്‍ അടുത്ത ഭാഗങ്ങളെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും തലപുകഞ്ഞ് ആലോചിക്കുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് എനിക്ക് ആഗ്രഹം. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം അടുത്ത ഭാഗത്തിന്റെ സ്‌ക്രിപ്റ്റിലേക്ക് നമ്മള്‍ കടക്കും', ഡൊമിനിക്ക് പറഞ്ഞു.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions