അസോസിയേഷന്‍

'നോര്‍മ്മ'യുടെ ഓണാഘോഷം ഞായറാഴ്ച

നോര്‍മ്മയുടെ ( North Manchester Malayalee Association ) ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഞായറാഴ്ച രാവിലെ 12 മണി മുതല്‍ ഓള്‍ഡാം സെന്റ് ഹെര്‍ബെസ്റ്റ് പാരിഷ് സെന്ററില്‍ വച്ചു നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. യുകെയിലുള്ള അറിയപ്പെടുന്ന പഴയകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ നോര്‍മ, എല്ലാ വര്‍ഷത്തെയും പോലെ ഈ തവണയും വളരെ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. നോര്‍മയുടെ ഓണാഘോഷ പരിപാടികളില്‍ മുഖ്യാതിഥികളായി യുക്മ മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായി അലക്‌സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

നോര്‍ത്ത് മാഞ്ചസ്റ്റര്‍ ഏരിയയില്‍ ഉള്‍പ്പെട്ട crumpsall, Blackley, middleton, oldham, Failsworth, Prestwich, Salford, Bury എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ഒരു വലിയ കൂട്ടായ്മ ഇക്കുറിയും ഉണ്ടായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് തദേവൂസ് ജോസഫിന്റെയും, സെക്രട്ടറി സനോജ് വര്‍ഗീസിന്റെയും, ട്രഷറര്‍ സനില്‍ ബാലകൃഷ്ണന്റെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ ആണ് ഈ തവണയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അസോസിയേഷന്‍ അംഗങ്ങളും അവരുടെ കുട്ടികളും ഉള്‍പ്പെട്ട വലിയൊരു സംഘത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ കലാപരിപാടികള്‍ക്കൊപ്പം വിപുലമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.


ഈപ്രാവശ്യത്തെ ഓണത്തിനും ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു നല്ല ഓണക്കാലേത്തക്ക് നോര്‍മ്മ കുടുംബാംഗങ്ങളെ കൂട്ടികൊണ്ടുപോകുമതിനായി ഉള്ള അവസാനവട്ട മിനുക്ക് പണികളിലാണ് സംഘാടകര്‍.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions