അസോസിയേഷന്‍

ഗാന്ധി ജയന്തി ദിനത്തില്‍ രക്തദാനവും ഗാന്ധിസ്മൃതി സംഗമവും

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകള്‍ സാമൂഹിക സാംസ്‌കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. ഐഒസി (യുകെ) ലെസ്റ്റര്‍ യൂണിറ്റ് സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി സംഗമം' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗന്‍ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമണ്‍, അനില്‍ മാര്‍ക്കോസ്, ജിബി കോശി, റോബിന്‍ സെബാസ്റ്റ്യന്‍, ജെയിംസ് തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഐഒസി (യുകെ) ബാണ്‍സ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 'രക്തദാനം ജീവദാനം' എന്ന പേരില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു. വോമ്പ്വെല്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിന് യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ രാജ് കുരീക്കന്‍പാറ, യൂണിറ്റ് ഭാരവാഹികളായ രാജുല്‍ രമണന്‍, വിനീത് മാത്യു എന്നിവര്‍ നേതൃത്വം വഹിച്ചു.

രാജ്യത്ത് വ്യാപകമായി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ബോള്‍ട്ടനില്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിന്‍' പരിപാടിയോട് ചടങ്ങുകളില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.

ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയ സന്ദേശങ്ങളെ പുതു തലമുറയില്‍ പ്രചരിപ്പിക്കുക, സമൂഹത്തിനായി പ്രവര്‍ത്തിക്കുക എന്നിവയാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ ഐഒസി (യുകെ) കേരള ചാപ്റ്റര്‍ മുന്നോട്ടുവെച്ചത്.


  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions