അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കടുത്ത പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. കഴിഞ്ഞ ബജറ്റ് കാര്യമായ വളര്‍ച്ച ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല തളര്‍ച്ച സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതോടെ രൂപപ്പെട്ടത് 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മിയാണ്.
ഇത് പരിഹരിക്കാന്‍ നികുതി വര്‍ധനവോ ചെലവ് ചുരുക്കലോ മാത്രമാണ് റേച്ചല്‍ റീവ്‌സിന് മുന്നിലെ മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയില്ല.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഭാവിയിലെ വളര്‍ച്ചാനിരക്ക് ഇനിയും താഴ്ത്തും. ഇതിന് അനുസൃതമായി കടമെടുപ്പ് നിയമങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ റീവ്‌സ് നിര്‍ബന്ധിതമാകും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിച്ചാല്‍ മറ്റ് വഴികളിലാണ് വര്‍ധന തേടിയെത്തുക.
എന്നാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടുന്നത് ഗുണത്തിന് പകരം ദോഷം സമ്മാനിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ അസാധ്യമായി മാറും. ടാക്‌സ് സിസ്റ്റം പരിഷ്‌കരിച്ച് ബില്ല്യണ്‍ കണക്കിന് പൗണ്ട് സ്വരൂപിക്കാന്‍ റീവ്‌സിന് അവസരമുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാണിക്കുന്നു.