യു.കെ.വാര്‍ത്തകള്‍

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ഉടനെ പുതിയ വീട്ടിലേക്ക് താമസം മാറ്റും

ലണ്ടന്‍: നിശ്ചയിച്ചതിലും നേരത്തേ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്ന് റിപ്പോര്‍ട്ട്. ബോണ്‍ഫയര്‍ നൈറ്റോടെ ഇവര്‍ വിന്‍ഡ്‌സറിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ അഡെലെയ്ഡ് കോട്ടേജ് ഒഴിഞ്ഞ് അടുത്തുള്ള ഫോറസ്റ്റ് ലോഡ്ജിലേക്ക് ക്രിസ്മസോടെ മാറാനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ തീരുമാനം മാറ്റിയതോടെ ഇപ്പോള്‍ വീടുമാറ്റം വേഗമാക്കാന്‍ ബില്‍ഡര്‍മാര്‍ രാപ്പകല്‍ കഠിന പ്രയത്‌നത്തിലാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

150 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന എട്ട് കിടപ്പുമുറികളുള്ള ജോര്‍ജിയന്‍ ബംഗ്ലാവിന് ചുറ്റും ഹോം ഓഫീസിന്റെ അനുമതിയോടെയുള്ള സുരക്ഷാ ഇടനാഴി ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍, രാജകുമാരന്റെയും കുടുംബത്തിന്റെയും സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുന്ന തിരക്കിലാണ് കൊട്ടാരം ജീവനക്കാര്‍. നവംബര്‍ അഞ്ചിന് അവര്‍ പുതിയ വീട്ടില്‍ താമസം തുടങ്ങും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നാല് കിടപ്പുമുറികളുള്ള അഡെലെയ്ദ് കോട്ടേജില്‍ ആയിരുന്നു രാജകുമാരന്റെയും രാജകുമാരിയുടെയും താമസം. 2022 ആഗസ്റ്റിലായിരുന്നു എന്‍സിംഗ്ടണ്‍ പാലസില്‍ നിന്നും ഇവിടേക്ക് ഇവര്‍ താമസം മാറ്റിയത്. കൂടുതല്‍ സുരക്ഷിതമായ ഒരു ബാല്യകാലം കുട്ടികള്‍ക്ക് ഉറപ്പാക്കുന്നതിനൊപ്പം, അവരുടെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുടെ സാമീപ്യം കുട്ടികളുടെ വളര്‍ച്ചയില്‍ ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന വിശ്വാസം കൂടിയായിരുന്നു അവരെ അങ്ങോട്ട് മാറാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍, അവര്‍ താമസം മാറ്റി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എലിസബത്ത് രാജ്ഞി മരണമടഞ്ഞു. ഹാരിയുടെയും മേഗന്റെയും പേരിലുള്ള വിവാദങ്ങള്‍, കൂടാതെ കഴിഞ്ഞ വര്‍ഷം കെയ്റ്റിനും ചാള്‍സ് രാജാവിനും കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതും കുടുംബത്തിന് ആഘാതമായി.

എങ്കിലും രോഗത്തോട് പൊരുതി തിരിച്ചെത്തിയ കെയ്റ്റും വില്യമും അവരുടെ രാജകുടുംബാംഗങ്ങള്‍ എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം കുടുംബത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെയാണ് പുതിയ വീട്ടിലേക്ക് എത്രയും പെട്ടെന്ന് താമസം മാറ്റാന്‍ ഇരുവരും ആഗ്രഹിക്കുന്നത്.

  • എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരണമടഞ്ഞു
  • സുപ്രധാന മോട്ടോര്‍വെയില്‍ പുതിയ വേഗപരിധി വരുന്നു; ലംഘിച്ചാല്‍ 1000 പൗണ്ട് പിഴ
  • യുകെയിലാകെ വോഡാഫോണ്‍ പ്രവര്‍ത്തനം തടസപ്പെട്ടു; സൈബര്‍ ആക്രമണമല്ലെന്ന് വിവരം
  • ബജറ്റ് ആശങ്ക; ഫെബ്രുവരിക്ക് ശേഷം ആദ്യമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ച് തുടങ്ങി
  • ചൈല്‍ഡ് ബെനഫിറ്റുകള്‍ 2 കുട്ടികളില്‍ നിയന്ത്രിക്കുന്നത് റദ്ദ് ചെയ്യുമെന്ന് സൂചന
  • സ്റ്റാഫോര്‍ഡില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സംഭവം; 43 കാരി അറസ്റ്റില്‍
  • നികുതി കൂട്ടി 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയെ നേരിടുമോ റേച്ചല്‍ റീവ്‌സ്?
  • തൊഴില്‍ ക്ഷാമം നേരിടാന്‍ 82 തൊഴില്‍ വിഭാഗങ്ങള്‍ക്കായി താല്‍ക്കാലിക വര്‍ക് വിസ
  • യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങള്‍ പെരുകുന്നു; വിസ സ്‌പോണ്‍സര്‍ഷിപ്പ് അനുമതി സംശയത്തില്‍
  • ലണ്ടനില്‍ മസ്ജിദ് സംഘടിപ്പിച്ച ചാരിറ്റി റണ്ണില്‍ 12 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വിലക്ക്; വിവാദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions