Don't Miss

മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ

തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസില്‍ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭര്‍ത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. ഇവര്‍ മുമ്പ് യുകെയിലായിരുന്നു. 2021 നവംബര്‍ ഒന്നിനും കഴിഞ്ഞ ജൂലൈ 31നും ഇടയിലാണ് സംഭവം നടന്നത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന്‍ യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ദമ്പതികള്‍ തിരിച്ചു നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങലിലുള്ള ഒരു മതപഠനകേന്ദ്രത്തിലാക്കി.

കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ എന്‍ഐഎയും വിവരശേഖരണം നടത്തുന്നുണ്ട്. യുവതിയുടെ ആദ്യഭര്‍ത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് പതിനാറുകാരന്‍ എന്നാണു വിവരം.
പതിനാറുകാരന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
  • കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
  • സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
  • ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
  • റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions