മാഞ്ചസ്റ്ററിനെ നടുക്കിയ സിനഗോഗ് ആക്രമണത്തില്‍ 31 കാരന്‍ പിടിയില്‍. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെ്തത്. ഒകടോബര്‍ 2നുണ്ടായ ഹീറ്റണ്‍ പാര്‍ക് ഹീബ്രു കോണ്‍ഗ്രിഗേഷ് സിനഗോഗിലുള്ള ആക്രമണത്തില്‍ എഡ്രിയന്‍ ഡാര്‍ബി, മെല്‍വിന്‍ ക്രാവിറ്റ്‌സ് എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജിഹാദ് അല്‍ഷാമി പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസ്. പുതിയ ഒരു അറസ്റ്റ് കൂടിയായതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഇതുവരെ അറസ്റ്റ് ചെയ്തവരില്‍ തെളിവില്ലാത്തതിനാല്‍ അഞ്ചു പേരെ വിട്ടയച്ചു.
ഒക്ടോബര്‍ 9ന് പിടിയിലായ ആള്‍ക്കെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചെന്ന കുറ്റം നിലനില്‍ക്കുന്നതിനാല്‍ അയാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. പ്രാര്‍ത്ഥനയ്ക്കായി ആളുകളെത്തിയ സമയം അക്രമി സുരക്ഷാ ജീവനക്കാരനിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ശേഷം കത്തി ആക്രമണം നടത്തുകയായിരുന്നു.