യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ യൂണിയനുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി; ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഹെല്‍ത്ത് സെക്രട്ടറി സ്ട്രീറ്റിംഗും പരസ്യമായ പോരില്‍. ഹെല്‍ത്ത് സെക്രട്ടറിയും ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സമീപനം അസഹനീയമായി മാറിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി ആരോപിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ പങ്കുവെയ്ക്കുന്നതെന്നും വിമര്‍ശിച്ചാണ് ഇവരുമായി വെസ് സ്ട്രീറ്റിംഗ് നേരിട്ട് കൊമ്പുകോര്‍ക്കുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8-നും, വൈകീട്ട് 6.30-നും ഇടയില്‍ രോഗികള്‍ക്ക് ജിപിമാരെ ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നത് എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഈ നടപടിയില്‍ ബിഎംഎ മാറ്റങ്ങള്‍ വരുത്തിയതില്‍ രോഷം രേഖപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി 50,000 ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു. അസാധാരണ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

ജിപിമാരുടെ വാര്‍ഷിക കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് ഏക ഇടനിലക്കാരായി നിന്ന ബിഎംഎയെ ഈ സ്ഥാനത്ത് നിന്നും ഹെല്‍ത്ത് സെക്രട്ടറി മാറ്റിയിട്ടുണ്ട്. മന്ത്രിമാരെ ചതിയന്‍മാരെന്നും, തങ്ങളോട് നുണ പറയുന്നവരെന്നുമാണ് ബിഎംഎ ജിപി കമ്മിറ്റി നേതാക്കള്‍ കുറ്റപ്പെടുത്തിയത്. ഇതോടെയാണ് ജിപിമാരെ അഭിസംബോധന ചെയ്ത് നേരിട്ട് സ്ട്രീറ്റിംഗ് കത്തയച്ചത്.

സ്ട്രീറ്റിംഗും, ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്. മൂന്ന് വര്‍ഷത്തിനിടെ റെക്കോര്‍ഡ് ശമ്പളവര്‍ദ്ധന നല്‍കിയ ശേഷവും വന്‍ വര്‍ദ്ധന ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിലുള്ളത്.

  • ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
  • നിരോധിത രാസവസ്തുക്കള്‍;റിയാനയുടെ പെര്‍ഫ്യൂമുകള്‍ യുകെയില്‍ നിന്ന് പിന്‍വലിച്ചു
  • ഇന്ധന വില കൂടിയാലും ഫ്യുവല്‍ ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍
  • ഷെഫീല്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ 17കാരനോട് ലൈംഗികാതിക്രമം: 50കാരന്‍ അറസ്റ്റില്‍
  • പോര്‍ട്സ്‌മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ഇറാന്‍ യുദ്ധ ആഘാതം: വിമാന നിരക്കുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നു; യാത്രക്കാര്‍ക്ക് മേല്‍ 35% വരെ സര്‍ചാര്‍ജ്
  • ജീവിത ചെലവും ഇന്ധന വിലയും ഉയരും; വിലക്കയറ്റം പലിശ നിരക്കിനെ ബാധിക്കും
  • എനര്‍ജി മേഖല പ്രതിസന്ധിയില്‍; ചൂഷണം വേണ്ടെന്ന് സപ്ലൈയേഴ്‌സിന് മുന്നറിയിപ്പ്
  • ഇറാന്‍ യുദ്ധം: യുകെ വിദേശകാര്യ വകുപ്പ് പ്രത്യേക ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു
  • ഇറാന്‍ സംഘര്‍ഷം: യുകെയില്‍ ഗ്യാസ് ശേഖരം രണ്ടു ദിവസത്തേന് മാത്രം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions