യു.കെ.വാര്‍ത്തകള്‍

മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം

ലണ്ടന്‍: യുകെയിലെ ആരോഗ്യമേഖലയില്‍ അഭിമാന നേട്ടവുമായി മലയാളി സമൂഹം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീന്‍ ഹരികുമാറിന് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗിന്റെ (RCN) അഭിമാനകരമായ ''റൈസിംഗ് സ്റ്റാര്‍' പുരസ്കാരം ലഭിച്ചു.

നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോര്‍ത്ത്വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് എജ്യുക്കേറ്ററാണ് നിലവില്‍ നവീന്‍ ഹരികുമാര്‍. മികച്ച രോഗീ പരിചരണം, സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകള്‍, നൂതനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്.

ബ്ലാക്ക്, ഏഷ്യന്‍, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ട നഴ്‌സിംഗ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടന്റെ ഈ പുരസ്‌കാരം, നൂതനമായ പ്രോജക്ടുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവര്‍ക്കാണ് നല്‍കുന്നത്. ആറു വര്‍ഷം മാത്രമാണ് നവീന് യുകെയിലെ സേവന പരിചയം എന്നോര്‍ക്കണം.

ആലപ്പുഴ തിരുവമ്പാടിയാണ് നവീന്റെ സ്വദേശം. ആലപ്പുഴയിലെ ഗവണ്‍മെന്റ് കോളജ് ഓഫ് നഴ്സിങില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. നിലവില്‍ ക്യൂന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ ഹയര്‍ എജ്യുക്കേഷനില്‍ പി.ജി. ഡിപ്ലോമ പഠനം നടത്തുകയാണ്. മാതാപിതാക്കള്‍: ഹരികുമാര്‍, ഗീത. ഭാര്യ അഥീന ബി ചന്ദ്രന്‍, മകള്‍ ഇതള്‍ മേ നവീന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions