യു.കെ.വാര്‍ത്തകള്‍

ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍

യുകെയില്‍ ജോലിയെടുക്കാതെ ബെനഫിറ്റും വാങ്ങി കഴിയുന്ന യുവാക്കളെ പണിയെടുപ്പിക്കാന്‍ സര്‍ക്കാര്‍ . ജോലിചെയ്യാതെയിരിക്കുന്ന യുവാക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാരിന് തലവേദനയാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനിംഗും, ജോബ് ഓഫറും നല്‍കി തൊഴില്‍രഹിതരായ യുവാക്കളെ രംഗത്തിറക്കാന്‍ പദ്ധതി നടപ്പാക്കുന്നത്.

കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഓഫര്‍ നല്‍കുക. ഓഫര്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ ഇവരുടെ ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള യുവാക്കള്‍ക്ക് 350,000 പുതിയ ട്രെയിനിംഗ്, തൊഴില്‍ അവസരങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി പാറ്റ് മക്ഫാഡെന്‍ പ്രഖ്യാപിച്ചു.

ഇത് ഏറ്റെടുക്കാന്‍ തയാറാകാത്തവരുടെ ആനുകൂല്യങ്ങളെ നീക്കം ബാധിക്കുമെന്ന് പെന്‍ഷന്‍ സെക്രട്ടറി വ്യക്തമാക്കി. ജോലിയും, പഠനവും, ട്രെയിനിംഗും ഇല്ലാതെ നില്‍ക്കുന്ന യുവാക്കളുടെ എണ്ണമേറുന്നത് തടയാനുള്ള ലേബര്‍ പദ്ധതികളുടെ ഭാഗമാണ് ഈ നയം.

16 മുതല്‍ 24 വരെ പ്രായത്തിലുള്ള ഒരു മില്ല്യണ്‍ യുവാക്കള്‍ ഈ വിധം കഴിഞ്ഞ് പോകുന്നുണ്ടെന്നാണ് കണക്ക്. ആറ് മാസ്തതെ വര്‍ക്ക് പ്ലേസ്‌മെന്റ് സ്‌കീമിനായി റേച്ചല്‍ റീവ്‌സ് 820 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. 18 മുതല്‍ 21 വരെ പ്രായത്തിലുള്ളവര്‍ക്കാണ് ഇത് ലഭ്യമാക്കുന്നത്.

ബര്‍മിംഗ്ഹാം, സോളിഹള്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, എസെക്‌സ്, സെന്‍ഡ്രല്‍, ഈസ്റ്റ് സ്‌കോട്ട്‌ലണ്ട്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് വെയില്‍സ് എന്നിവിടങ്ങളിലാണ് പദ്ധതിക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു.

  • അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
  • അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
  • അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions