അസോസിയേഷന്‍

ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ലണ്ടനിലെ പ്രമുഖ ഡാന്‍സ് ഫിറ്റ്നസ് പ്രസ്ഥാനമായ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് കേരളത്തില്‍ ശാഖ ആരംഭിക്കും. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ഡാന്‍സ് ഫിറ്റ്നസ് ട്രെയ്നറുമായ രതീഷ് നാരായണന്‍, ലണ്ടനിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ്.

ഇത് വരെ ലണ്ടനില്‍ വന്‍ സ്വീകാര്യത നേടിയ ബോളിബീറ്റ്, കേരളത്തിലെ ആരോഗ്യ-ഫിറ്റ്നസ് രംഗത്തും പുതിയ ഊര്‍ജ്ജം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരി മുതല്‍ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

കേരളത്തിലെ ആദ്യ രണ്ടു പരിശീലന കേന്ദ്രങ്ങള്‍ തൃശൂര്‍ , പാലക്കാട് എന്നിവിടങ്ങളില്‍ ആയിരിക്കും.

മലയാളികള്‍ക്കായി ഡാന്‍സും ഫിറ്റ്നസും ഒന്നിപ്പിക്കുന്ന പുതിയ അനുഭവം നല്‍കുക എന്നതാണ് ബോളിബീറ്റിന്റെ ലക്ഷ്യം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions