യു.കെ.വാര്‍ത്തകള്‍

വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം

2025ലെ വെയില്‍സ് കെയര്‍ അവാര്‍ഡില്‍ 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്‌സ് ഓഫ് ദ ഇയര്‍' വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മലയാളി നഴ്‌സ് ഷൈനി സ്‌കറിയയ്ക്ക് അപൂര്‍വ അംഗീകാരം. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ പ്രത്യേക രാജകീയ വിരുന്നിലേക്ക് ഷൈനിക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയും വിരുന്നില്‍ പങ്കെടുത്ത ഷൈനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവകയും ചെയ്യുകയാണ് ഇപ്പോള്‍. കിങ് ചാള്‍സ്, രാജ്ഞി, മറ്റ് രാജകുടുംബാംഗങ്ങള്‍, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ഈ വിരുന്നിലേക്ക് ക്ഷണം ലഭിച്ച ഏക മലയാളിയാണ് ഷൈനി സ്‌കറിയ.

രാജകീയ വേദിയില്‍ കിങ് ചാള്‍സുമായി നേരിട്ടുള്ള സൗഹൃദസംഭാഷണത്തിനും ഷൈനിക്ക് അവസരം ലഭിച്ചു. 2013ല്‍ കേരളം സന്ദര്‍ശിച്ച അനുഭവവും, തന്റെ 65ാം ജന്മദിനം കുമരകത്ത് ആഘോഷിച്ചതുമാണ് രാജാവ് ഓര്‍മ്മിപ്പിച്ചത്.

കൊല്ലം സ്വദേശിയായ ഷൈനി, വെയില്‍സിലെ Rhayader-ലുള്ള Caron Group-ല്‍ സീനിയര്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുകയാണ്. സാമൂഹിക പരിരക്ഷാ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായ ഈ പുരസ്‌കാരം ഷൈനിയുടെ സമര്‍പ്പിത പ്രവര്‍ത്തനത്തിന് ലഭിച്ച ഉയര്‍ന്ന ബഹുമതിയായി വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യയിലെ റിയാദില്‍ കുട്ടികളുടെ ഐ.സി.യുവില്‍ സേവനം അനുഷ്ഠിച്ച ശേഷം 2020ലാണ് ഷൈനി വെയില്‍സിലേക്ക് മാറിയത്. ഷൈനിയുടെ ഭര്‍ത്താവ് ജേക്കബ് തരകന്‍. മന്നയും ഹന്നയും മക്കളാണ്.

  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  • മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്
  • ലണ്ടനിലെ ലേറ്റണ്‍ സ്റ്റോണ്‍ വാര്‍ഡില്‍ റീഫോം യുകെ സ്ഥാനാര്‍ത്ഥിയായി മലയാളി
  • ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി
  • പലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം; 500-ലധികം പേര്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലെ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതലെന്ന്‌!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions