യു.കെ.വാര്‍ത്തകള്‍

ആര്‍ട്ടിക് ശീതക്കാറ്റ് എത്തുന്നു; താപനില മൈനസ് ഏഴ് ഡിഗ്രി വരെ കൂപ്പുകുത്താം

ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശീതക്കാറ്റ് യുകെയിലേക്ക്. മൈനസ് ഏഴു ഡിഗ്രി വരെ താപനില താഴാമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. നാല് ഇഞ്ച് കനത്തില്‍ മഞ്ഞും ഐസും വീഴും. യുകെയുടെ ചില ഭാഗങ്ങളില്‍ ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ അതിതീവ്രവായ ശൈത്യകാല കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്‌കോട്ട്‌ലാന്‍ഡ്, ഓര്‍ക്ക്‌നി, ഷെറ്റ്‌ലാന്‍ഡ്, ആംഗസ്, പെര്‍ത്ത്, കിന്റോസ്, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 10 മണിവരെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും.

യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സിയും യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും ആരോഗ്യ സുരക്ഷാ ഏജന്‍സിയുടെ മഞ്ഞ മുന്നറിയിപ്പ് തിങ്കളാഴ്ച രാവിലെ എട്ടു മണി വരെ പ്രാബല്യത്തിലുണ്ടായിരിക്കും. ആരോഗ്യ സാമൂഹ്യക്ഷേമ മേഖലയില്‍ ഈ കാലാവസ്ഥ ചെറിയ തോതില്‍ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. പ്രായമേറിയവര്‍ക്കും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കും ഈ കാലാവസ്ഥ അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions