യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ മുതല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര അപ്പോയിന്റ്‌മെന്റ്; ജിപിമാര്‍ ലഭ്യമാകണം

എന്‍എച്ച്എസില്‍ ജിപിമാരുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായി പൊതുജനം കരുതുന്നത്. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അതേ ദിവസം തന്നെ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാന്‍ ജിപിമാര്‍ക്ക് മുന്നില്‍ നിബന്ധന വരുകയാണ്. പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ട് പ്രകാരമാണ് അടിയന്തര ആവശ്യങ്ങള്‍ക്കും രോഗികള്‍ കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിന് അവസാനം വരുന്നത്.

രോഗികള്‍ക്ക് സുപ്രധാന വിജയമായി അവതരിപ്പിക്കുന്ന പദ്ധതി ഡോക്ടര്‍മാരെ രോഷാകുലരാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പകുതിയോളം പൊതുജനങ്ങളാണ് തങ്ങളുടെ ആരോഗ്യ ആശങ്ക സംബന്ധിച്ച് ജിപിയെ അറിയിക്കുന്നത് വൈകിപ്പിക്കുകയോ, ഒഴിവാക്കുകയോ ചെയ്തതെന്നാണ് പുതിയ സര്‍വ്വെ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം.

ലോക്കല്‍ പ്രാക്ടീസിനെ ബന്ധപ്പെടുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതോടെ ആരോഗ്യ ബുദ്ധിമുട്ടുകള്‍ തനിയെ മാറുമോയെന്ന് ഇവര്‍ കാത്തിരിക്കും. ഇനി ഡോക്ടറെ ബന്ധപ്പെട്ടാല്‍ തന്നെ ആവശ്യമുള്ള സമയത്ത് അപ്പോയിന്റ്‌മെന്റ് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് രോഗികളും ചിന്തിക്കുന്നു.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് സേവനങ്ങള്‍ കൂടുതല്‍ മോശമായെന്നാണ് അഞ്ചില്‍ രണ്ട് പേരും സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടത്. 12 ശതമാനം മാത്രമാണ് മെച്ചപ്പെട്ടതായി പറഞ്ഞത്. മാറ്റം വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ലേബറിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹെല്‍ത്ത് ഫൗണ്ടേഷനും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എ&ഇയിലെ വെയ്റ്റിംഗ് സമയം കുറയ്‌ക്കേണ്ടതുണ്ടെന്നും ഇപ്‌സോസ് സര്‍വ്വെ കണ്ടെത്തി.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions