യു.കെ.വാര്‍ത്തകള്‍

സ്വന്തം പേരില്‍ പ്രോപ്പര്‍ട്ടിയുള്ളവര്‍ക്ക് വര്‍ഷത്തില്‍ 9 തവണ വരെ ടാക്‌സ് ഫയലിംഗ് വേണ്ടി വരുന്ന പരിഷ്‌കാരങ്ങള്‍ വരുന്നു!

ആയിരക്കണക്കിന് നികുതിദായകരെ നേരിട്ട്ബാധിക്കുന്ന വമ്പന്‍ നികുതി പരിഷ്‌കാരങ്ങള്‍ വരുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രതിസന്ധിയിലാക്കുന്ന മാറ്റങ്ങള്‍ വലിയ ഫൈനുകള്‍ അടിച്ചേല്‍പ്പിക്കാനും ഇടയാക്കും.

ഈ സ്പ്രിംഗ് സീസണ്‍ മുതലാണ് പ്രോപ്പര്‍ട്ടി ഉടമകള്‍, സെല്‍ഫ് എംപ്ലോയ്ഡ്, തനിച്ച് വ്യാപാരം ചെയ്യുന്നവര്‍ എന്നിവര്‍ വരുമാനവും, ചെലവും റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ എച്ച്എം റെവന്യൂ & കസ്റ്റംസ് തയ്യാറെടുക്കുന്നത്. 'മേക്കിംഗ് ടാക്‌സ് ഡിജിറ്റല്‍ ഫോര്‍ ഇന്‍കം ടാക്‌സ്' എന്ന പേരിലാണ് പരിഷ്‌കാരം.

അടുത്ത രണ്ട് വര്‍ഷത്തില്‍ മൂന്ന് മില്ല്യണ്‍ ആളുകളെ മാറ്റം ബാധിക്കുമെന്നാണ് കരുതുന്നത്. 2015-ല്‍ പ്രഖ്യാപിച്ച പദ്ധതികളാണ് ഒരു ദശകം വൈകി നടപ്പില്‍ വരുന്നത്. എന്നാല്‍ മാറ്റങ്ങളെ കുറിച്ച് ആളുകള്‍ക്ക് കാര്യമായി ധാരണയായില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ടാക്‌സ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വാല്യൂ ആഡഡ് ടാക്‌സ് (വാറ്റ്) രജിസ്‌ട്രേഷനുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒമ്പത് തവണ വരെ ടാക്‌സ് ഫയല്‍ ചെയ്യേണ്ടതായി വരുമെന്നതാണ് അവസ്ഥ. നികുതിദായകര്‍ തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഓരോ പാദത്തിലും നികുതിയും, ചെലവുകളും അപ്‌ലോഡ് ചെയ്യേണ്ടതായി വരും. ഇതിനായി 35 പൗണ്ട് വരെ പ്രതിമാസം ചെലവും നേരിടും.

പുതിയ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് പെനാല്‍റ്റി പോയിന്റ് സിസ്റ്റം വഴി ശിക്ഷിക്കുകയും, ഫൈനുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ഏപ്രില്‍ 6 മുതല്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍ 864,000 പേരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. കണ്‍സള്‍ട്ടന്റുമാരും, ഫോട്ടോഗ്രാഫര്‍മാരും, മുതല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിനെ വരെ ഇത് ബാധിക്കും. ഓരോ വര്‍ഷവും സെല്‍ഫ് അസസ്‌മെന്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെയും, സ്വയംതൊഴില്‍, പ്രോപ്പര്‍ട്ടി എന്നിവയിലൂടെ വരുമാനം നേടുന്നവര്‍ക്കും മാറ്റം ബാധകമാകും. വരുമാനത്തിന്റെ തോത് അനുസരിച്ചാണ് മൂന്ന് മാസം കൂടുമ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ വ്യക്തത വരിക.

  • ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം: യുകെയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമുണ്ടാകും, വില വര്‍ധനയും
  • ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്‍ വീണ്ടും ഇയു നിയമങ്ങളിലേക്ക് തിരിച്ചുപോകുന്നു!
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ മേയ് രണ്ടാം വാരത്തോടെ യാഥാര്‍ഥ്യമാകും
  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions