യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം മൂര്‍ച്ഛിക്കുന്നതിനിടയില്‍ യുകെയിലെ ഡീസല്‍ വില കഴിഞ്ഞ 16 മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. ആര്‍ എ സിയുടെ ഫ്യുവല്‍ വാച്ചില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഡീസലിന്റെ വില ലിറ്ററിന് ആറു പെന്‍സ് വര്‍ദ്ധിച്ചു എന്നാണ്. ഇപ്പോള്‍ ശരാശരി 148.35 പെന്‍സാണ് ഡീസലിന്റെ വില. പെട്രോള്‍ വാഹന ഉടമകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്. ലിറ്ററിന് നാലു പെന്‍സ് വര്‍ദ്ധിച്ച് 136.53 പെന്‍സില്‍ എത്തി നില്‍ക്കുകയാണ് ശരാശരി പെട്രോള്‍ വില.


സാധാരണ 55 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ഫാമിലി കാറില്‍ ഫുള്‍ടാങ്ക് ഇന്ധനമടിക്കുമ്പോള്‍ ഡീസല്‍ ആണെങ്കില്‍ 3.30 പൗണ്ടും, പെട്രോള്‍ ആണെങ്കില്‍ രണ്ടു പൗണ്ടും ഇനി അധികമായി നല്‍കേണ്ടിവരും. ആഗോള എണ്ണ വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍, സാഹചര്യം ഇനിയും ഗുരുതരമായേക്കും എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച ബാരലിന് 85 ഡോളര്‍ ആയിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്ച 88 ഡോളറായി ഉയര്‍ന്നിരുന്നു. 2024 വേനല്‍ക്കാലത്തിനു ശേഷം ഇത്തരത്തിലൊരു വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.

  • വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
  • ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
  • ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
  • ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
  • ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
  • യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍
  • ലണ്ടനിലെ പാര്‍ക്കില്‍ അമ്മയും മകനും മുങ്ങി മരിച്ചു
  • ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്; നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍, പിന്തുണച്ചു പ്രതിപക്ഷവും
  • തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ കീര്‍ സ്റ്റാര്‍മറെ രാജിവയ്പ്പിക്കാന്‍ പാര്‍ട്ടിയില്‍ മുറവിളി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions