സിനിമ

തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനും പരിഗണനയില്‍

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സെലിബ്രിറ്റികളെ തേടി ബിജെപി. നടിയും താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്വേത ഇത് വരെ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ല.

നേരത്തെ ഗായകന്‍ മധു ബാലകൃഷ്ണനെ ബിജെപി മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി നേതൃത്വം സമീപിച്ചെന്ന് മധു ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറില്‍ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ മധു ബാലകൃഷ്ണന്റ ഭാര്യ സഹോദരനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

  • ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി, ബോബി കുര്യനും ശാലിനിക്കും ക്ലീന്‍ ചിറ്റ്
  • ബി. ഉണ്ണികൃഷ്‍ണന്‍ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു
  • സുമതി വളവിന് ചെലവാക്കിയത് 20 കോടി; സിനിമ കണ്ട് തലയില്‍ കൈവച്ചു പോയെന്ന് നിര്‍മാതാവ് വേണു കുന്നപ്പിളളി
  • തിയറ്ററുകളില്‍ പണം വാരി ആട് 3 ഒടിടിയിലേക്ക്
  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions