13 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍ വരുന്നു. ശക്തമായ പ്രായ പരിശോധനാ സംവിധാനം കൊണ്ടുവരണമെന്ന് ടെക് കമ്പനികളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക്, യൂട്യൂബ് റോബ്ലോക്‌സ്, എക്‌സ് എന്നിങ്ങനെ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിര്‍ദ്ദേശം. സ്വയം പറയുന്ന പ്രായ വിവരത്തെ പരിഗണിക്കാത്ത രീതിയില്‍ നടപടിയാണ് ആലോചിക്കുന്നത്.
പല സോഷ്യല്‍മീഡിയ സേവനങ്ങള്‍ക്കും കുറഞ്ഞ പ്രായ പരിധി 13 ആയിരിക്കുമ്പോഴും യുകെയില്‍ 10നും 12നുമിടയില്‍ 86 ശതമാനം പേര്‍ക്കും സ്വന്തം സോഷ്യല്‍മീഡിയ പ്രൊഫൈലുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. പ്രായ പരിശോധന ശക്തമാക്കും. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ഐഒസി വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധന ശക്തമാണെന്ന് ടെക് കമ്പനികള്‍ പറയുന്നു. യൂട്യൂബ് നടപടികള്‍ എടുത്തു കഴിഞ്ഞതായി വ്യക്തമാക്കി. എഐ ഉപയോഗിച്ച് പ്രായം തിരിച്ചറിയലുള്‍പ്പെടെ സംവിധാനം ഉപയോഗിച്ചേക്കും.
ടിക് ടോക് 2024 ഒക്ടോബര്‍ മുതല്‍ 25 സെപ്തംബര്‍ വരെ 9 കോടിയോളം സംശയകരമായ അക്കൗണ്ട് നീക്കം ചെയ്തതായി അറിയിച്ചു.ദുരുപയോഗം ചെയ്യാത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.