താരസംഘടനയിലെ തര്‍ക്കത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന താരം മല്ലിക സുകുമാരന്‍. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
കുക്കു പരമേശ്വരന്‍ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസില്‍ ഇത്രയും സിസിടിവി ക്യാമറകള്‍. അമ്മയില്‍ ഒരു സുതാര്യതയും ഇല്ല. എല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണ്. ശ്വേതാ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല.
അന്‍സിബയുടെ മനസ്സില്‍ ആരോ വിഷം കുത്തി വച്ചു. അന്‍സിബയയെയും സരയുവിനെയും കമ്മിറ്റിയില്‍ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. എന്താണ് യാഥാര്‍ഥ്യം എന്ന് അറിയില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.