യു.കെ.വാര്‍ത്തകള്‍

ഡെര്‍ബിയിലെ ജീസിന് ഞായറാഴ്ച ജന്മനാട്ടില്‍ അന്ത്യനിദ്ര

ഡര്‍ബിയില്‍ നിന്നും പാരിസിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വിധി കീഴടക്കിയ അങ്കമാലി സ്വദേശി ജീസി(49)ന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഞായറാഴ്ച ജന്മനാടായ അങ്കമാലിയില്‍ ജിസിനായി അന്ത്യനിദ്ര ഒരുങ്ങും.അങ്കമാലിയിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് സംസ്‌കാരം.

യുകെയിലുള്ള ജീസിന്റെ ഭാര്യ ജോയ്‌സിയും മക്കളും കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയിരുന്നു. യുകെയില്‍ എത്തിയിട്ട് ഏകദേശം അഞ്ചു വര്‍ഷം ആയ ജീസിന് 12 വയസും രണ്ടു വയസും ഉള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഭാര്യ ജോയ്സി സെബാസ്റ്റ്യന്‍ ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയുമാണ്.

കെയര്‍ വിസയിലായിരുന്നു കുടുംബം യുകെയില്‍ എത്തിയത്. അടുത്തകാലത്താണ് ജോയ്സി നേഴ്‌സിങ് ഹോമില്‍ നഴ്സ് ആയി ജോലി ലഭിക്കുന്നത്. ലെസ്റ്ററില്‍ എത്തിയ കുടുംബം ഇതേത്തുടര്‍ന്നാണ് ഡര്‍ബിയിലേക്ക് വീട് മാറി എത്തുന്നത്. അങ്കമാലി കിടങ്ങൂര്‍ കുന്നപ്പള്ളി കുടുംബാംഗമാണ് ജീസ് ജോസ്. ജീസ് ലെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഫെസിലിറ്റേറ്റര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

  • ബ്രിട്ടനില്‍ ജോലിക്കാരെ പറഞ്ഞുവിടാന്‍ സ്ഥാപനങ്ങള്‍; ആഴ്ചയില്‍ നല്‍കുന്നത് 8900 ലേ-ഓഫ് നോട്ടീസുകള്‍
  • ഇന്ത്യക്കാരും പാകിസ്ഥാനികളും തദ്ദേശീയരുടെ ജോലി തട്ടിയെടുക്കുകയാണെന്ന് യുകെ എം.പി
  • ആശുപത്രി തിരക്ക് കുറയ്ക്കാന്‍ ഇംഗ്ലണ്ടില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ ചികിത്സ നല്‍കാന്‍ പുതിയ പദ്ധതി
  • ബ്രിട്ടനില്‍ മരുന്ന് ക്ഷാമം റെക്കോര്‍ഡ് ഉയരത്തില്‍; ഹൃദ്രോഗ മരുന്നുകള്‍പോലും കിട്ടാനില്ല
  • യുകെയില്‍ കനത്ത ചൂടില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; കെന്റിലും ഓക്സ്ഫോര്‍ഡിലും 2 കൗമാരക്കാര്‍ മുങ്ങിമരിച്ചു
  • 2030 ല്‍ ആറിലൊന്ന് യുവാക്കള്‍ക്കും പണിയുണ്ടാകില്ല-റിപ്പോര്‍ട്ടുമായി ലേബര്‍ മുന്‍ മന്ത്രി
  • ബ്രിട്ടന്റെ ജനനനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍; 80% കുട്ടികളും വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍
  • യോഗ ചെയ്യുന്നതിനിടെ ഹൃദയാഘാതം; ഈസ്റ്റ് ഹാമില്‍ മലയാളി യുവതി മരണമടഞ്ഞു
  • പതിനാറാമത്തെ പണിമുടക്കിന് ഒരുങ്ങി റെസിഡന്റ് ഡോക്ടര്‍മാര്‍ ; ജൂണ്‍ 15 മുതല്‍ 19 വരെ സമരം
  • യുകെയിലെ ട്രെയിന്‍ യാത്രയില്‍ തടസങ്ങളില്ലാതെ ഇനി അതിവേഗ ഇന്റര്‍നെറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions