യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ സ്കൂളില്‍ കത്തികുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്

മാഞ്ചസ്റ്ററിലെ ബ്ലാക്ക്‌ലി പ്രദേശത്തുള്ള കോ-ഓപ്പ് അക്കാദമി സ്കൂളില്‍ നടന്ന കത്തികുത്തില്‍ പേര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ അടിയന്തരസേവന വിഭാഗങ്ങള്‍ സ്കൂളിലെത്തിയതോടെ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ തന്നെ തുടരാന്‍ നിര്‍ദേശിക്കുകയും സ്കൂള്‍ ലോക്ക്ഡൗണ്‍ ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ്, ആംബുലന്‍സ് സംഘങ്ങള്‍ എന്നിവ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട് . വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ മറ്റൊരു ഭീഷണിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

സംഭവത്തെ തുടര്‍ന്ന് നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് പുറത്ത് ഒത്തുകൂടി. സ്കൂളില്‍ ഒരു അനിഷ്ട സംഭവം ഉണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും ദിവസത്തിന്റെ ശേഷിക്കുന്ന സമയം സ്കൂള്‍ അടച്ചിടുകയാണെന്നും അധികൃതര്‍ രക്ഷിതാക്കള്‍ക്ക് സന്ദേശമയച്ചു. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളുടെ അനുമതിയോടെ വീട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സ്കൂള്‍ അറിയിച്ചു .


  • മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മയുടെ മരണം നെഞ്ചിലേറ്റ മുറിവും തലക്കേറ്റ ക്ഷതവും കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • യുകെ യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കുക, പല ഡിഗ്രികളും ഗുണമില്ല
  • കാന്‍സര്‍ ബാധിക്കുന്ന കെമിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വംശീയ സംഘര്‍ഷം പടരുന്നു: വിദേശി സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം
  • നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ബാല പീഡന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് നീക്കാന്‍ പദ്ധതി
  • മുപ്പത്തിയാറാം നിലയില്‍ നിന്നും വീണ് ഇന്ത്യന്‍ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
  • യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി നാലുവയസുകാരി ഹെലന്‍ റോസിന്റെ വിയോഗം
  • കയറാത്ത ഷിഫ്റ്റിന് 20,000 പൗണ്ട് കൈപ്പറ്റിയ എന്‍എച്ച്എസ് നഴ്‌സിനെ പുറത്താക്കി എന്‍എംസി
  • കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions