ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായാല്‍ നിലവിലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. പകരം റീവ്‌സിന് മന്ത്രിസഭയില്‍ മറ്റൊരു ജൂനിയര്‍ പദവി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബേണ്‍ഹാമിന്റെ വക്താവ് വ്യക്തമാക്കി. കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയ ബേണ്‍ഹാമിന് ദേശീയ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ വഴി തുറന്നത്.
മുന്‍ ലേബര്‍ മന്ത്രി ജെയിംസ് പനെല്ലിനെ ഡൗണിംഗ് സ്ട്രീറ്റിലെ ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രിയായാല്‍ ബേണ്‍ഹാമിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുന്നതായിരിക്കും. ഒപ്പം എന്‍എച്ച്എസ്, കുടിയേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ആന്‍ഡി ബേണ്‍ഹാമിന്റെ നിലപാട് നിര്‍ണായകമാകും.റിഫോം യുകെയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് ആകുമോ എന്ന് വരും ദിവസങ്ങളിലറിയാം.