അസോസിയേഷന്‍

ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27-ന് ഓള്‍ഡ്ഹാമില്‍ നടക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യു കെയിലെത്തിയ ഡോ. മറിയ ഉമ്മന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ബോള്‍ട്ടണ്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബേബി ലൂക്കോസ്, യൂത്ത് വിംഗ് പ്രതിനിധി സച്ചിന്‍ സണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഡോ. മറിയ ഉമ്മനെ സ്വീകരിച്ചത്.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ പാരമ്പര്യം പിന്തുടര്‍ന്ന് പൊതുസേവന-സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. മറിയ ഉമ്മന്റെ സാന്നിധ്യം 'പുതുയുഗ സംഗമം 2026'ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഓള്‍ഡ്ഹാമില്‍ 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗര്‍' എന്ന പേരില്‍ സജ്ജമാക്കിയിരിക്കുന്ന വേദിയില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ ഡോ. മറിയ ഉമ്മന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. യു ഡി എഫ് വിജയാഘോഷം, പൊതുസമ്മേളനം, സാംസ്‌കാരിക പരിപാടികള്‍, വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, വിവിധ പുരസ്‌കാര സമര്‍പ്പണങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

പ്രവാസി കോണ്‍ഗ്രസ് കുടുംബങ്ങളുടെ ഐക്യവും സംഘടനാ ശക്തിയും വിളിച്ചോതുന്ന ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ സംഗമമായി 'പുതുയുഗ സംഗമം 2026' മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.


Venue:

St. Herberts Parish Centre

148 Broadway, Chadderton

Oldham OL9 0JY

  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
  • യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
  • യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions