യു.കെ.വാര്‍ത്തകള്‍

രാജ്യത്തിനായി10 വര്‍ഷത്തെ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കാന്‍ ബേണ്‍ഹാം; ലേബര്‍ പ്രകടനപത്രികയില്‍ നിന്നും വ്യതിചലിക്കില്ലെന്ന് വാദം

ഉദ്യോഗസ്ഥ ഭരണത്തില്‍ നിന്നും ബ്രിട്ടനെ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം. ഉപതെരഞ്ഞെടുപ്പ് ജയിച്ച് എംപിയായ ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ നയിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് അറിയിക്കാനായി പത്ത് വര്‍ഷത്തെ ബ്ലൂപ്രിന്റാണ് ഇതിനായി അവതരിപ്പിക്കുന്നത്.

'ബ്രിട്ടന്‍ ഭരിക്കുന്നവര്‍ മാത്രം മാറിയാല്‍ പോരാ, ബ്രിട്ടനെ ഭരിക്കുന്ന രീതിയും മാറണമെന്നാണ്' തന്റെ ആദ്യ നേതൃപ്രസംഗത്തില്‍ ബേണ്‍ഹാം വാദിക്കുക. മാഞ്ചസ്റ്ററിലെ പീപ്പിള്‍സ് ഹിസ്റ്ററി മ്യൂസിയത്തില്‍ സംസാരിക്കുന്ന അദ്ദേഹം ഒരു പുതിയ 'നം.10 നോര്‍ത്താകും' സമ്മാനിക്കുകയെന്നും വ്യക്തമാക്കും.

വ്യവസായവത്കരണം പുനരാരംഭിക്കാനും, വീടുകള്‍ പണിയാനും, ഇന്‍ഫ്രാസ്ട്രക്ചറും, അവശ്യ സംവിധാനങ്ങളും കെട്ടിപ്പടുത്തും രാജ്യത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികളാണ് പത്ത് വര്‍ഷത്തെ ദൗത്യമായി പ്രധാനമന്ത്രിയാകാന്‍ മോഹിക്കുന്ന ബേണ്‍ഹാം അവതരിപ്പിക്കുക. യുവാക്കള്‍ വന്‍തോതില്‍ ജോലിയും, വിദ്യാഭ്യാസവും, ട്രെയിനിംഗും ഇല്ലാതിരിക്കുന്നത് കുറയ്ക്കാനായി യൂണിവേഴ്‌സിറ്റി റൂട്ടുകള്‍ക്കൊപ്പം ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കും.

എന്നാല്‍ ബേണ്‍ഹാം നം.10-ല്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങള്‍ ലേബര്‍ തള്ളിക്കളഞ്ഞു. പ്രസിഡന്‍ഷ്യല്‍ രീതി ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പ്രതികരിച്ചു.

അതിനിടെ യുകെയില്‍ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സ്ഥിരതാമസം ലഭിക്കാന്‍ നിലവിലെ അഞ്ചു വര്‍ഷത്തിന് പകരം പത്തു വര്‍ഷം കാത്തിരിക്കണമെന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. തൊഴിലാളി യൂണിയനുകളും കെയര്‍ വര്‍ക്കര്‍മാരും ഇതില്‍ എതിര്‍പ്പറിയിക്കുകയാണ്. ക്രൂരവും മനസാക്ഷിയില്ലാത്തതുമായ നയമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

  • സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ജീവിത ചെലവിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കണം
  • ഉയരുന്ന കടമെടുപ്പ് ചെലവുകളും നികുതി ഷോക്കും; യുകെ ഭവനവിപണി സ്തംഭനാവസ്ഥയില്‍
  • ഓഫര്‍ സ്വീകരിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍; പണിമുടക്കുകള്‍ നിര്‍ത്തും; എന്‍എച്ച്എസിന് ബാധ്യത 1 ബില്ല്യണ്‍ പൗണ്ട്
  • നാടുകടത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ യുകെയില്‍ തിരിച്ചെത്തുന്നു
  • അപ്രന്റിസ് ഷിപ്പ് പദ്ധതികള്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശം
  • പോലീസ് സുരക്ഷയില്ല; യുകെ സന്ദര്‍ശനം റദ്ദാക്കേണ്ടി വരുമെന്ന് ഹാരി
  • കോള്‍വിന്‍ ബേയില്‍ പീഡന കേസില്‍ മലയാളി യുവാവിന് 11 വര്‍ഷം തടവ് ശിക്ഷ
  • ലണ്ടന്‍ ബ്രോഡ്‌വെയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 5 പേര്‍ക്ക് പരുക്കേറ്റു
  • ചൂടിന് പിന്നാലെ ഇടിമിന്നലും മഴയും; ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
  • ബ്രിട്ടനിലെ താപനില 37.4 ഡിഗ്രി കടന്ന് മുന്‍പോട്ട്; റെഡ് അലേര്‍ട്ട് തുടരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions