യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ


കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആന്‍ഡി ബേണ്‍ഹാം എത്തുമെന്നുറപ്പായി. ലേബര്‍ പാര്‍ട്ടിയുടെ 404 എംപിമാരില്‍ 322 പേരും ബേണ്‍ഹാമിന് പിന്തുണ അറിയിച്ചതോടെ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി എംപിമാരില്‍ 20 ശതമാനം പേരുടെ പിന്തുണയാണ് ആവശ്യം. ശേഷിക്കുന്ന 82 ല്‍ 81 പേരുടെ പിന്തുണ ഉറപ്പാക്കാനായാലേ ആര്‍ക്കെങ്കിലും ബേണ്‍ഹാമിന് എതിരാളിയാകാനാകൂ. അതിനുള്ള സാധ്യത അവശേഷിക്കുന്നില്ല. ജൂലൈ 20ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം സ്ഥാനമേല്‍ക്കും.

പാര്‍ട്ടി നേതൃ സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ച എംപിമാര്‍ക്ക് ബേണ്‍ഹാം നന്ദി അറിയിച്ചു. മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയത്.

ഇന്നലെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കേണ്ട സമയമായതോടെ ബേണ്‍ഹാമിന് പിന്തുണ ഉറപ്പാവുകയായിരുന്നു. ജൂലൈ 16 വരെയാണ് പത്രിക സമര്‍പ്പിക്കാന്‍ സമയമുള്ളത്. നിലവിലെ സാഹചര്യത്തില്‍ മറ്റാരും മത്സര രംഗത്ത് വരാന്‍ സാധ്യതയില്ല.

2017 മുതല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന്റെ മേയറായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആന്‍ഡി ബേണ്‍ഹാം പാര്‍ട്ടിയിലെ പ്രശസ്ത നേതാവാണ്. ഏതായാലും നേതാവിന്റെ കീഴില്‍ വലിയ പ്രതീക്ഷയിലാണ് അണികള്‍.

ആന്‍ഡി ബേണ്‍ഹാം കളത്തിലിറങ്ങിയതോടെ ഇമേജ് വീണ്ടെടുത്തിരിക്കുകയാണ് ലേബര്‍ പാര്‍ട്ടി. ഇതോടെ ക്ഷീണം സംഭവിച്ചിരിക്കുന്നത് നിഗല്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് ആണ്. കഴിഞ്ഞ ദിവസം നടന്ന ഒരു മെഗാ അഭിപ്രായ സര്‍വ്വേയില്‍ ഫരാഗിന്റെ റിഫോം യു കെയ്ക്ക് മൂന്നാം സ്ഥാനത്ത് എത്തുവാനെ കഴിഞ്ഞുള്ളു. ഇലക്ടറല്‍ കാല്‍ക്കുലസ് പുറത്തുവിട്ട സര്‍വ്വേ ഫലം വിരല്‍ ചൂണ്ടുന്നത് ബേണ്‍ഹാമിന്റെ കുതിച്ചുചാട്ടമാണ്. മാത്രമല്ല, ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവുമധികം സീറ്റുകള്‍ ലഭിക്കുക ലേബര്‍ പാര്‍ട്ടിക്ക് ആയിരിക്കുമെന്നും അത് പറയുന്നു.

  • ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
  • 10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
  • യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions