യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍

യുകെയില്‍ ഷിഗെല്ല രോഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ലൈംഗികമായി കൈമാറുന്ന രീതിയിലുള്ള ഷിഗെല്ലാ ഇന്‍ഫെക്ഷനാണ് വലിയതോതില്‍ വ്യാപിക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തിയത്. അവസ്ഥയ്ക്ക് എതിരെ ജാഗ്രത പാലിക്കാന്‍ വിദഗ്ധര്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.

ലൈംഗിക ബന്ധത്തിലൂടെ വ്യാപിക്കുന്ന ഷിഗെല്ലാ കേസുകള്‍ മറ്റ് ഇന്‍ഫെക്ഷനുകളെ അപേക്ഷിച്ച് പടരുന്നതിന്റെ വേഗത രണ്ടിരട്ടി അധികമാണ്. കൂടാതെ ചികിത്സയോട് ഇത് പ്രതികരിക്കുന്നില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കി.

മലത്തിലാണ് ഷിഗെല്ലയ്ക്ക് കാരണമാകുന്ന ബാക്ടീരിയ കൂടുതലുള്ളത്. മോശമായ ഭക്ഷണത്തിലൂടെ മനുഷ്യരിലേക്ക് എത്തുന്ന ബാക്ടീരിയ വയറ്റിളക്കം, വയറുവേദന, പനി എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ഷിഗെല്ലയുടെ രൂപമാറ്റം വന്ന ഷിഗെല്ലാ സൊനെയ്, ഷിഗെല്ലാ ഫ്‌ളെക്‌സ്‌നെറി എന്നിവയാണ് ലൈംഗിക ബന്ധത്തിലൂടെ അധികമായി പടരുന്നത്. ഇത് സ്വവര്‍ഗ്ഗ പ്രേമികളായ പുരുഷന്‍മാരിലും, ഇരുലിംഗങ്ങളോടും ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരിലുമാണ് അധികമായി കാണപ്പെടുന്നത്.

2025-ല്‍ ലൈംഗികമായി പകര്‍ന്ന 2560 ഷിഗെല്ലാ കേസുകള്‍ ഇംഗ്ലണ്ടില്‍ കണ്ടെത്തിയതായി യുകെഎച്ച്എസ്എ പറയുന്നു. ക്ലിനിക്കലി ലഭ്യമായിട്ടുള്ള ആന്റിബയോട്ടിക്കുകളോട് ഷിഗെല്ലാ ബാക്ടീരിയകള്‍ പ്രതിരോധം ഉയര്‍ത്തുന്നുവെന്നതാണ് പഠനത്തിലെ ആശങ്കപ്പെടുത്തുന്ന വിഷയം.

  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions