യു.കെ.വാര്‍ത്തകള്‍

ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരക്കുട്ടികളെ നേരിട്ട് കണ്ട് ചാള്‍സ് രാജാവ്. രാജാവും കാമില്ല രാജ്ഞിയും ഹൈഗ്രൂവില്‍ ഹാരിക്കും മേഗനും മക്കള്‍ക്കുമായി ഒരു സ്വകാര്യ വിരുന്നൊരുക്കുകയായിരുന്നു. രാജാവിന്റെ ഗ്ലസ്റ്റര്‍ഷയറിലെ സ്വകാര്യ വസതിയിലായിരുന്നു വിരുന്ന്. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു രാജാവ് എത്തിയത്. ബിര്‍മ്മിംഗ്ഹാമിലെ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്ത് ഹാരിയും അവിടെ എത്തിച്ചേരുകയായിരുന്നു.

2022 ല്‍ കണ്ടതിനു ശേഷം ചാള്‍സ് രാജാവ് തന്റെ പേരക്കുട്ടികളായ ആര്‍ച്ചി രാജകുമാരനെയും ലിലിബെറ്റ് രാജകുമാരിയേയും ഇപ്പോഴാണ് നേരിട്ടു കാണുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹാരിയെ രാജാവ് നേരില്‍ കണ്ടിരുന്നു. ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസിക്കുവാന്‍ ഹാരിക്കും കുടുംബത്തിനും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന ഹാരിയുടെ പി ആര്‍ ടീമിന്റെ അവകാശവാദത്തെ പക്ഷെ കഴിഞ്ഞയാഴ്ച്ച പരസ്യമായി തന്നെ രാജാവ് നിഷേധിച്ചിരുന്നു. ഇപ്പോള്‍ വിരുന്നിനുള്ള ക്ഷണം ഹാരി സ്വീകരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ഹാരി ബ്രിട്ടനില്‍ കുടുംബസമേതം എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഡെയിലി മെയില്‍ പ്രസാധകര്‍ക്കെതിരായ കേസില്‍ ഹൈക്കോടതി ഹരിക്ക് എതിരായി വിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബര്‍മ്മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന ഇന്‍വിക്റ്റസ് ഗെയിംസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഹാരി ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. വിരുന്നിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു. അതിന്റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചില്ല.

ഹാരിയും കുടുംബവും രാജാവുമൊത്ത് വിരുന്ന് ആസ്വദിക്കുമ്പോള്‍ സഹോദരന്‍ വില്യം വിന്‍ഡ്‌സറില്‍ ഒരു ചാരിറ്റി പോളോ മാച്ചില്‍ പങ്കെടുക്കുകയായിരുന്നു.

  • ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
  • 10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
  • യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions