യു.കെ.വാര്‍ത്തകള്‍

ഉഷ്ണതരംഗം: ജലക്ഷാമം രൂക്ഷം, ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിക്കുന്നു

ഈ വര്‍ഷത്തെ മൂന്നാമത്തെ ശക്തമായ ഉഷ്ണതരംഗം യുകെയെ പിടിച്ചുലക്കവേ രാജ്യത്ത് ജലക്ഷാമം രൂക്ഷമാകുന്നു. ഇതിനോടകം നാല് കോടിയിലധികം ആളുകളോട് വെള്ളം മിതമായി ഉപയോഗിക്കാന്‍ ജലവിതരണ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഏകദേശം 1.1 കോടി ആളുകള്‍ക്ക് ഹോസ്പൈപ്പ് ഉപയോഗിക്കുന്നതിന് നേരിട്ട് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ അഞ്ച് ജലവിതരണ കമ്പനികളാണ് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ഇതോടെ പൂന്തോട്ടങ്ങള്‍ നനയ്ക്കുക, പുല്‍ത്തകിടികളില്‍ വെള്ളം ഒഴിക്കുക, വാഹനങ്ങള്‍ കഴുകുക, കുട്ടികളുടെ പൂളുകള്‍ നിറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഹോസ്പൈപ്പ് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്.

കൂടാതെ ഏകദേശം 3.3 കോടി ഉപഭോക്താക്കളോട് വെള്ളം അത്യാവശ്യ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും മിതമായി ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണയായി ഇത്തരം മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് പൂര്‍ണ ഹോസ്പൈപ്പ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഡെര്‍ബിഷയറും ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ബെഡ്ഫോര്‍ഡ്ഷയര്‍, ബെര്‍ക്ക്ഷയര്‍, സറി തുടങ്ങിയ പ്രദേശങ്ങളിലെ 38 ലക്ഷം ഉപഭോക്താക്കളോട് ഉടന്‍ തന്നെ ജല ഉപഭോഗം നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച മുതല്‍ അവിടെയും പൂര്‍ണ ഹോസ്പൈപ്പ് നിരോധനം നിലവില്‍ വരും.

സതേണ്‍ വാട്ടര്‍ ഹാംഷയര്‍, ഐല്‍ ഓഫ് വൈറ്റ് എന്നിവിടങ്ങളിലെ ഏകദേശം 10 ലക്ഷം ഉപഭോക്താക്കള്‍ക്കായും ഹോസ്പൈപ്പ് നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

  • ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
  • 10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
  • യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions