സിനിമ

വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത

തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരായ വിവാഹമോചന കേസ് പിന്‍വലിച്ച് ഭാര്യ സംഗീത. ചെങ്കല്‍പേട്ട് കുടുംബകോടതിയിലെ കേസാണ് പിന്‍വലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിജയ്‌യുമായുള്ള പ്രശ്നങ്ങള്‍ സോള്‍വ് ആയോ ഇതോടെ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വന്‍ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹര്‍ജി ചെംഗല്‍പട്ട് കുടുംബ കോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇരുപക്ഷവും കോടതിയില്‍ ഹാജരാകാതിരുന്നതോടെ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2025 ഡിസംബര്‍ 23നാണ് സംഗീത, വിജയിക്കെതിരെ ചെംഗല്‍പട്ട് ജില്ലാ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.

ഏപ്രില്‍ 20ന് നടന്ന വാദം കേള്‍ക്കലില്‍, പ്രമുഖ വ്യക്തിത്വങ്ങളായതിനാലും സുരക്ഷാപരമായ ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും നിലനില്‍ക്കുന്നതിനാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ അനുമതി നല്‍കണമെന്ന് ഇരുവിഭാഗവും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിജയിക്കും സംഗീതയ്ക്കും എന്ന് നേരിട്ട് ഹാജരാകാന്‍ സാധിക്കുമെന്ന് ജഡ്ജി അഭിഭാഷകരോട് ആരായുകയും ജൂണ്‍ മാസത്തില്‍ സാധ്യമാകുമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ 15ലേക്ക് മാറ്റി വെച്ചിരുന്നത്.

  • 50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
  • സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു
  • മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions