യു.കെ.വാര്‍ത്തകള്‍

എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍

കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ എ-ലെവല്‍ ഫലങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രവചനം.

ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പത്തില്‍ മൂന്ന് എന്‍ട്രികള്‍ക്കും ചുരുങ്ങിയത് ഒരു എ'യെങ്കിലും ലഭിക്കുമെന്നും, പത്തിലൊന്ന് പേര്‍ക്ക് എ* ലഭിക്കുമെന്നും വ്യക്തമായത്. അതേസമയം ടോപ്പ് ഗ്രേഡുകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ ലീഡ് ഉയര്‍ത്തുമെന്നും പ്രവചനം കൂട്ടിച്ചേര്‍ക്കുന്നു.

വരുന്ന വ്യാഴാഴ്ചയാണ് ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതനുസരിച്ചാകും യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

അതേസമയം, മാര്‍ക്ക് ദാനമല്ല ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. മറിച്ച് മാത്സ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രീതിയാര്‍ജ്ജിക്കുന്നതാണ് ഈ ട്രെന്‍ഡിന് ഇടയാക്കുന്നത്. ഇതാണ് മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എ, എ* എന്നിവ ലഭിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍
  • 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലും! ചികിത്സയില്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാം
  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions