യു.കെ.വാര്‍ത്തകള്‍

വീടിന് തീപിടിച്ച് കുട്ടിയുള്‍പ്പെടെ 2 മരണം: കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ്

മിഡില്‍സ്ബറോയ്ക്ക് സമീപമുള്ള ഗ്രേഞ്ച്ടൗണില്‍ ഒരു വീടിന് തീപിടിച്ച് ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാവിലെ 5:30 ന് തൊട്ടുമുമ്പ് ഉണ്ടായ തീപിടുത്തത്തില്‍ 48 വയസ്സുള്ള ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൂടാതെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ത്രീയെ റോയല്‍ വിക്ടോറിയ ഇന്‍ഫര്‍മറി (ആര്‍വിഐ) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ഇരകളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് ക്ലീവ്‌ലാന്‍ഡ് പോലീസ് പറഞ്ഞു.

23 ഉം 31 ഉം വയസ്സുള്ള പുരുഷന്മാരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും പോലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് ആറ് അഗ്നിശമന വാഹനങ്ങളും സംഭവ നിയന്ത്രണ യൂണിറ്റും ഉള്‍പ്പെടെ എത്തിച്ച് ക്ലീവ്ലാന്‍ഡ് ഫയര്‍ ബ്രിഗേഡ് രക്ഷാപ്രവര്‍ത്തനം നടത്തി. തീപിടിത്തത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് താങ്ങുതൂണുകള്‍ പുറത്തുകാണുന്ന നിലയിലാണ്. പ്രദേശത്ത് റോഡ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

ശനിയാഴ്ച രാവിലെ അഞ്ച് യുവാക്കളുടെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും മരണത്തിന് കാരണമായ A66 അപകടത്തില്‍ നിന്ന് രണ്ട് മൈല്‍ അകലെയാണ് തീപിടുത്തമുണ്ടായത്.

  • സ്വവര്‍ഗാനുരാഗം; തന്റെ നിയമനത്തിന് പിന്നാലെ വ്യാപക അധിക്ഷേപമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ഇനി മഴക്കെടുതി! ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞ ജാഗ്രത ദീര്‍ഘിപ്പിച്ച് മെറ്റ് ഓഫീസ്
  • ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 4% കൂടും; ജനുവരിയില്‍ വീണ്ടും 9% വര്‍ധനയ്ക്ക് സാധ്യത
  • ഇംഗ്ലണ്ടില്‍ ഏഴില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ മരുന്നുകള്‍ കഴിക്കേണ്ട സ്ഥിതി
  • 10 വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി
  • യുകെയില്‍ ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് ജോലികളുടെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായി കണക്കുകള്‍
  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions