സിനിമ

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി



നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് എറണാകുളം മുന്‍സിഫ് കോടതി നിര്‍ദ്ദേശം നല്‍കി. തനിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ക്ക് മുന്‍സിഫ് കോടതി സമന്‍സ് അയച്ചു. കൂടാതെ, ഇത്തരത്തിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിച്ച മെറ്റ പ്ലാറ്റ്ഫോമും ഹര്‍ജിയില്‍ മറുപടി നല്‍കണം.

നടി മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍ നേരത്തെ നടത്തിയ ആരോപണം. ഈ വസ്തുതാവിരുദ്ധമായ പ്രചാരണത്തിനെതിരെ മഞ്ജു വാര്യരുടെ കുടുംബം ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് സനല്‍ കുമാര്‍ ശശിധരന്‍, ഷാജന്‍ സ്‌കറിയ എന്നിവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മഞ്ജു വാര്യര്‍ മുന്നോട്ടുപോയത്.

  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions