യു.കെ.വാര്‍ത്തകള്‍

പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്

പണപ്പെരുപ്പ ആഘാതം നിലനില്‍ക്കെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റുകള്‍ വര്‍ധിപ്പിക്കാതെ നിലനിര്‍ത്തി. എങ്കിലും ഈയാഴ്ച മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാന ലെന്‍ഡര്‍മാരെല്ലാം നിരക്ക് കൂട്ടി. കൂടുതല്‍ നിരക്ക് വര്‍ധനവുകള്‍ പിന്നാലെ വരുമെന്നാണ് മുന്നറിയിപ്പ്.

മോര്‍ട്ട്‌ഗേജ് വിപണിയിലെ താല്‍ക്കാലിക പ്രതിഭാസമാണോ, അതോ വിപണിക്ക് ഗുരുതരമായ മോശം വാര്‍ത്ത നേരിടേണ്ടി വരുന്ന അവസ്ഥയാണോ ഇതെന്നാണ് ചോദ്യം ഉയരുന്നത്. സ്ഥിതി താല്‍ക്കാലിക പ്രതിഭാസമായി അവസാനിക്കില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ ബാങ്ക് ഓപ് ഇംഗ്ലണ്ട് തല്‍ക്കാലം ഈ നടപടിയ്ക്ക് മുതിര്‍ന്നില്ല.

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ പൗണ്ട് താഴേക്ക് പതിച്ചു. ഇറാന്‍ യുദ്ധം സൃഷ്ടിക്കുന്ന പണപ്പെരുപ്പവും, ഉയരുന്ന എനര്‍ജി വിലകളും ആശങ്കയായി നില്‍ക്കുമ്പോഴാണ് ബാങ്ക് പലിശ നിലനിര്‍ത്തിയത്. കേന്ദ്ര ബാങ്കിന്റെ പക്കലുള്ള യുകെ ബോണ്ടുകളുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കാനും ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി നിര്‍ദ്ദേശിച്ചു.

അതേസമയം യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്ക് ഈ വര്‍ഷം പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് രണ്ട് തവണ ഉയര്‍ത്തി. യുഎസ് ഫെഡറല്‍ റിസര്‍വ്വ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി പലിശ വര്‍ധന പ്രഖ്യാപിച്ചു.

  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions