യു.കെ.വാര്‍ത്തകള്‍

കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍

കിടപ്പുരോഗിയായ വൃദ്ധയെ ബലാത്സംഗത്തിന് ഇരയാക്കിയ പാകിസ്ഥാനി കെയറര്‍ക്ക് ജയില്‍. ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന രോഗിയെ അക്രമിച്ച സംഭവത്തില്‍ 25-കാരന്‍ ഫസ്ലി ഖാദെറിന് 12 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.

ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ ഖാദര്‍ പഠനത്തിനിടെ വരുമാനം നേടാനാണ് കെയററായി സേവനം നല്‍കിയത്. സ്ത്രീയുടെ കുടുംബം അരികിലുണ്ടാകില്ലെന്ന് മനസ്സിലാക്കിയാണ് വിദ്യാര്‍ത്ഥി രോഗിയെ അക്രമിച്ചത്.

രോഗാവസ്ഥയിലുള്ള സ്ത്രീയോട് സ്‌നേഹമാണെന്നും, വിവാഹം കഴിക്കണമെന്നും പറഞ്ഞായിരുന്നു അതിക്രമം. 70-കളില്‍ പ്രായമുള്ള സ്ത്രീയാണ് അക്രമിക്കപ്പെട്ടതെന്ന് ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം ഖാദെര്‍ നിഷേധിച്ചു.

കിടപ്പിലായ രോഗി തന്നെയാണ് ലൈംഗികമായി അക്രമിച്ചതെന്ന വാദമാണ് ഇയാള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇയാളുടെ വാദം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് 12 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥി വിസയിലുള്ള ഖാദെറിന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഹോം ഓഫീസ് റിവ്യൂ ചെയ്യും.

  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions