യു.കെ.വാര്‍ത്തകള്‍

ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!


ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് യുകെയില്‍ അവസരങ്ങള്‍ കുറയുന്നു; വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പുതിയ റിക്രൂട്ട്‌മെന്റുകള്‍ മെല്ലെപ്പോക്കിലാണ്. യുകെയില്‍ പോകാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ നഴ്‌സിംഗ് കോളേജുകളില്‍ ചേരുന്നവര്‍ നിരവധിയാണ്. എന്നാല്‍ ബ്രിട്ടന്‍ വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങിയതും, സ്വദേശി നഴ്‌സുമാരെ സിസ്റ്റത്തിലേക്ക് കൂടുതലായി എടുക്കാന്‍ തുടങ്ങിയതും ഈ സ്വപ്‌നങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയാണെന്നാണ് മുന്നറിയിപ്പ് .

എന്‍എച്ച്എസിലേക്ക് മുന്‍പ് നടന്നത് പോലെ ആക്ടീവായി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല. വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും, ആഭ്യന്തര പരിശീലനം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയതുമാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് തിരിച്ചടിയായി മാറുന്നത്. സ്വദേശികളായ നഴ്‌സുമാര്‍ കൂടുതലായി സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

പക്ഷെ ഇമിഗ്രേഷന്‍ പതിയെ കുറയുന്നുവെന്നതാണ് വിദേശ നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകുന്നത്. യുകെയിലേക്ക് വരാന്‍ കൊതിച്ച് നഴ്‌സിംഗ് കോളേജുകളില്‍ ചേര്‍ന്ന പലര്‍ക്കും വരും വര്‍ഷങ്ങളില്‍ ഇതിന് സാധ്യമാകില്ലെന്നതാണ് പ്രധാന ഭീഷണി. കുടിയേറ്റ തോത് കുറയ്ക്കാനും, എന്‍എച്ച്എസ് വിദേശ റിക്രൂട്ട്‌മെന്റിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും യുകെ ഗവണ്‍മെന്റ് നടപടി സ്വീകരിക്കുന്നുണ്ട്.

ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം, കര്‍ശനമായ സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധനകള്‍, വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന എംപ്ലോയേഴ്‌സിന് കൂടുതല്‍ ചെലവ് എന്നിങ്ങനെ വിദേശ ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്ന നയം മാറ്റങ്ങള്‍ നിരവധിയാണ്. 2026 ആഗസ്റ്റില്‍ അവസാനിച്ച വര്‍ഷം ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനില്‍ 65 ശതമാനം ഇടിവാണ് ഉണ്ടായത്. ഡിപ്പന്റന്‍ഡുമാരുടെ അപേക്ഷയില്‍ 35% ഇടിവും രേഖപ്പെടുത്തി.

ബ്രിട്ടനില്‍ എത്തിയ പുതിയ നഴ്‌സുമാരും ആശങ്കയിലാണ്. ഉയരുന്ന ചെലവുകളും, കരിയര്‍ വളര്‍ച്ചയിലെ തടസ്സങ്ങളും, ഇമിഗ്രേഷന്‍ നിയമങ്ങളിലെ അനിശ്ചിതാവസ്ഥയും ചേര്‍ന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ നഴ്‌സുമാരെ ആശങ്ക പ്പെടുത്തുന്നത്.

  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions