യു.കെ.വാര്‍ത്തകള്‍

തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

യുകെയുടെ എയര്‍ ട്രാഫിക് സിസ്റ്റം വീണ്ടും കുഴപ്പത്തില്‍ ചാടിയതോടെ രണ്ടാഴ്ചയ്ക്കിടെ വിമാന സര്‍വ്വീസുകള്‍ വീണ്ടും പ്രതിസന്ധിയില്‍. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വ്വീസുകളില്‍ സാങ്കേതിക പ്രശ്‌നം ഉടലെടുത്തതോടെയാണ് വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടത്.

നാഷണല്‍ എയര്‍ ട്രാഫിക് സര്‍വ്വീസസിന്റെ സൗത്ത് എയ്ഷറര്‍ പ്രസ്റ്റ്‌വിക്കിലുള്ള രണ്ടാമത്തെ കണ്‍ട്രോള്‍ സെന്ററിലാണ് പ്രതിസന്ധി. ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിനൊപ്പം, നിരവധി വിമാന സര്‍വ്വീസുകള്‍ കുടുങ്ങി കിടക്കുകയും ചെയ്യുന്നു.

ഗ്ലാസ്ഗോ, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ സ്‌കോട്ട്ലന്‍ഡിലെയും വടക്കന്‍ ഇംഗ്ലണ്ടിലെയും വിമാനത്താവളങ്ങളിലാണ് തകരാര്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ലണ്ടന്‍ സിറ്റി, ല്യൂട്ടണ്‍, ബെല്‍ഫാസ്റ്റ് വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ തടസ്സപ്പെട്ടു.യുകെയില്‍ നിന്ന് പുറപ്പെടേണ്ട 117 വിമാനങ്ങളും രാജ്യത്തേക്ക് എത്തേണ്ട 110 വിമാനങ്ങളും റദ്ദാക്കിയതായി ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം അറിയിച്ചു. ആകെ 200ലേറെ സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് എയര്‍വേസും, ഈസി ജെറ്റും ഉള്‍പ്പെടെ എയര്‍ലൈനുകള്‍ സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്.

സെപ്റ്റംബര്‍ എട്ടിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് ഹീത്രൂ, ഗാറ്റ്വിക് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍നിന്ന് ഏകദേശം 2,000 സര്‍വീസുകള്‍ റദ്ദാക്കിയതിന് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും സമാനമായ പ്രതിസന്ധി ഉണ്ടായത്. ഇത്തവണത്തെ തകരാറിന് സെപ്റ്റംബര്‍ എട്ടിലെ പ്രശ്‌നവുമായി ബന്ധമില്ലെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് (NATS) വ്യക്തമാക്കി.

പ്രെസ്റ്റ്വിക്കിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തിലുണ്ടായ സാങ്കേതിക തകരാറാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നും പ്രശ്‌നം പരിഹരിച്ചതായും NATS അറിയിച്ചു. എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ്, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ വിമാനത്താവളങ്ങളില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്ഥിതി പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

തുടര്‍ച്ചയായ തകരാറുകളുടെ പശ്ചാത്തലത്തില്‍ NATS മേധാവിയുടെ രാജിയാവശ്യവും ശക്തമായി. പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വിസമ്മതിച്ചതോടെ വിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദവും വര്‍ധിച്ചു.

ഏകദേശം 25,000 യാത്രക്കാരെ തകരാര്‍ ബാധിച്ചതായി റയാനെയര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നീല്‍ മക്മോഹന്‍ പറഞ്ഞു. തങ്ങളുടെ 140 സര്‍വീസുകള്‍ തിങ്കളാഴ്ച വൈകിയതായും അദ്ദേഹം വ്യക്തമാക്കി.

  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions