യു.കെ.വാര്‍ത്തകള്‍

ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍

ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍ മയപ്പെടുത്തണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദം. വിദേശ ജോലിക്കാര്‍ക്ക് യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റാനുള്ള ഹോം സെക്രട്ടറിയുടെ നീക്കങ്ങള്‍ക്കെതിരെയാണ് യൂണിയനുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

പദ്ധതികള്‍ അംഗീകരിച്ചാല്‍ മിക്ക കുടിയേറ്റക്കാര്‍ക്കും പെര്‍മനന്റ് റസിഡന്‍സിന് 10 വര്‍ഷത്തെ കാത്തിരിപ്പ് ആവശ്യമായി വരും. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്. കൂടാതെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയിലുള്ള വിദേശ ജോലിക്കാര്‍ക്ക് 15 വര്‍ഷം കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് ആശങ്ക.

കഴിഞ്ഞ വര്‍ഷം ഹോം സെക്രട്ടറി ഷബാന മഹ്മൂദാണ് ഈ പദ്ധതികള്‍ മുന്നോട്ട് വെച്ചത്. പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് കീഴിലും മഹ്മൂദ് ഹോം സെക്രട്ടറിയായി തുടരുകയാണ്. ഇതിനിടയിലാണ് യുകെയില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ നിയമങ്ങള്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയത്.

പദ്ധതികള്‍ അഭിപ്രായങ്ങള്‍ക്കായി സമര്‍പ്പിച്ചപ്പോള്‍ 200,000 പ്രതികരണങ്ങള്‍ ലഭിച്ചതായി ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. ഈ ആശങ്കകള്‍ സസൂക്ഷ്മം പരിശോധിച്ച് വരികയാണ്. ഗവണ്‍മെന്റ് നിലവില്‍ പരിഗണിക്കുന്ന പദ്ധതി പ്രകാരം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് യോഗ്യത ലഭിക്കാന്‍ 10 വര്‍ഷത്തെ കാത്തിരിപ്പ് വേണമെന്നാണ് സ്ഥിതി.

  • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍
  • 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലും! ചികിത്സയില്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാം
  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions