വിദേശം

ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍നിന്ന് ഹൈജാക്ക് സന്ദേശം,സൗദിയിലിറക്കി

ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്‌ളൈ ദുബായ് ബോയിംഗ് 737 മാക്‌സ് വിമാനം ഹൈജാക്ക് സന്ദേശത്തെ തുടര്‍ന്ന് സൗദിയിലിറക്കി. വിമാനം അപകട സൂചന നല്‍കിയതിന്‌റെ പിന്നാലെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപം ഫ്‌ളൈറ്റ് ട്രാക്കിങ്‌ സൈറ്റുകളില്‍നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

34,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളില്‍ 16,600 അടിയിലേക്ക് പതിച്ചതോടെയാണ് ആശങ്ക പരന്നത്‌. വിമാനത്തിലെ ട്രാന്‍സ്പോണ്ടര്‍ ഹൈജാക്കിങ്ങിനെ സൂചിപ്പിക്കുന്ന '7500' എന്ന ജനറല്‍ എമര്‍ജന്‍സി കോഡ് പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആശങ്ക പരന്നു.
എന്നാല്‍, വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ ഉണ്ടായ കടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് അടിയന്തര സന്ദേശം നല്‍കപ്പെട്ടതെന്നും, അല്ലാതെ ഹൈജാക്കിങ് അല്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തിന് പിന്നാലെ വിമാനം സൗദി അറേബ്യയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എമര്‍ജന്‍സി കോഡ് സന്ദേശം വന്നതിന് പിന്നില്‍ സാങ്കേതിക തകരാറാണോ അതോ സുരക്ഷാ പ്രശ്‌നമാണോ മാണോ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതില്‍ പരിശോധന നടന്നു വരികയാണ്.

സംഭവത്തെ തുടര്‍ന്ന് ഇസ്രയേലി വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വിമാനത്തിന് നേരെ പുറപ്പെടുകയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും അടിയന്തര കൂടിയാലോചനകള്‍ നടത്തുകയും ചെയ്തിരുന്നു.

  • നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍
  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions