യു.കെ.വാര്‍ത്തകള്‍

സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി

അടുത്ത സെപ്റ്റംബറില്‍ മക്കളെ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്നവര്‍ക്കു ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇംഗ്ലണ്ടിലും, വെയില്‍സിലും ഇപ്പോള്‍ ഇയര്‍ 6-ല്‍ പഠിക്കുന്ന കുട്ടികള്‍ ക്ലാസുകളില്‍ പഠനത്തിന്റെ തിരക്കിലാണ്. എന്നാല്‍ സെക്കന്‍ഡറി സ്‌കൂള്‍ ആരംഭിക്കാന്‍ അവര്‍ക്ക് അധികം സമയം ബാക്കിയില്ല.

ആഗ്രഹിക്കുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മക്കള്‍ക്ക് പ്രവേശനം കിട്ടാന്‍ ഈ ഒക്ടോബര്‍ അവസാനിക്കുന്നതിന് മുന്‍പ് പേപ്പര്‍വര്‍ക്ക് പൂര്‍ത്തിയാക്കണം. ഓണ്‍-ടൈം ആപ്ലിക്കേഷനുകളുടെ അവസാന തീയതി ഒക്ടോബര്‍ 31, ശനിയാഴ്ചയാണ്. 11.59 pm നുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കുകയും വേണം.

ഇതിനുശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കുട്ടികള്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ട സ്‌കൂള്‍ ലഭിക്കാതെ പോകാമെന്ന് Gov.uk മുന്നറിയിപ്പ് നല്‍കുന്നു. സെക്കന്‍ഡറി സ്‌കൂള്‍ ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍. ലോക്കല്‍ കൗണ്‍സില്‍ വെബ്‌സൈറ്റ് വഴിയാണ് ഇത് ചെയ്യേണ്ടത്.

പേപ്പര്‍ ആപ്ലിക്കേഷനിലും അപേക്ഷ പൂരിപ്പിച്ച് പോസ്റ്റായി തിരിച്ച് അയയ്ക്കാമെങ്കിലും, ഇതിന്റെ സമയപരിധിയും സമാനമാണ്. അപേക്ഷിക്കുന്ന സ്‌കൂളുളുടെ പ്രിഫറന്‍സ് ലിസ്റ്റ് നോക്കി വേണം സമര്‍പ്പിക്കാന്‍. സമയപരിധി കഴിഞ്ഞ് അപേക്ഷ നല്‍കുന്നവര്‍ക്ക് ആഗ്രഹിച്ച സ്‌കൂള്‍ കിട്ടണമെന്നില്ല. അതിനാല്‍ ഒക്ടോബര്‍ 31-നകം ഈ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കണം.

  • തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് അപ്രതീക്ഷിത വാര്‍ത്ത
  • 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്
  • കോവിഡ് കാലത്തു 43,000 കെയര്‍ ഹോം അന്തേവാസികള്‍ മരണപ്പെട്ടത് സര്‍ക്കാരിനു പറ്റിയ ഗുരുതര വീഴ്ച!
  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions