യു.കെ.വാര്‍ത്തകള്‍

യുകെ വീണ്ടും യൂറോപ്യന്‍ യൂണിയനിലേക്ക്? ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം



യുകെ വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിഗണനയിലുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ്. ബ്രസല്‍സില്‍ യൂറോപ്യന്‍ നേതാക്കളുമായി ആന്‍ഡി ബേണ്‍ഹാം നടത്തുന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ ഇക്കാര്യം ഉള്‍പ്പെട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരം, യുവജനങ്ങളുടെ സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ പുതിയ കരാറുകളില്‍ എത്തിയതിന് പിന്നാലെയാണ് പ്രതികരണം. ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങളുടെ നിലവാരം, കാര്‍ബണ്‍ പുറന്തള്ളല്‍ വ്യാപാരം, യുവജനങ്ങളുടെ യാത്രാ-തൊഴില്‍ അവസരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് കരാറുകള്‍. ഇതനുസരിച്ച് ഒരു ലക്ഷം ബ്രിട്ടീഷ് യുവാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം ലഭിക്കും. സമാനമായ സൗകര്യം യൂറോപ്യന്‍ യുവാക്കള്‍ക്കും ബ്രിട്ടനില്‍ ലഭിക്കും.

പുതിയ കരാര്‍ ബ്രിട്ടന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 0.5 ശതമാനം വര്‍ധനയുണ്ടാക്കുമെന്നും സമ്പദ്വ്യവസ്ഥയ്ക്ക് 17 ബില്യണ്‍ പൗണ്ടിന്റെ നേട്ടമുണ്ടാക്കുമെന്നും ആന്‍ഡി ബേണ്‍ഹാം അവകാശപ്പെട്ടിരുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ സാധ്യതകള്‍ ചര്‍ച്ച ചെയ്യുമെന്ന് മിലിബാന്‍ഡ് പറഞ്ഞു. എന്നാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇതില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • വില്‍പ്പന ഇടിഞ്ഞപ്പോഴും യുകെയിലെ ശരാശരി വീടുകളുടെ വില 273,000 പൗണ്ടില്‍
  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions