യു.കെ.വാര്‍ത്തകള്‍

വില്‍പ്പന ഇടിഞ്ഞപ്പോഴും യുകെയിലെ ശരാശരി വീടുകളുടെ വില 273,000 പൗണ്ടില്‍


യുകെയില്‍ വീടുകളുടെ വില്‍പ്പന കുത്തനെ ഇടിയുമ്പോഴും വീടുകളുടെ വില വര്‍ദ്ധിച്ചതായി കണക്കുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ ശരാശരി ഭവനവില 2026 സെപ്റ്റംബറില്‍ 273,000 പൗണ്ടിലേക്കാണ് എത്തിയത്. 1.2% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് സ്ഥിരീകരിക്കുന്നു.

പ്രോപ്പര്‍ട്ടി വില ഉയരുമ്പോഴും, ഹൗസിംഗ് വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ മെല്ലെപ്പോക്കിലാണ്. 2026 ജൂലൈയില്‍ ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 19,205 കുറവ് വീടുകളുടെ വില്‍പ്പനയാണ് നടന്നത്.

കൈമാറ്റം ചെയ്യുന്ന വീടുകളുടെ എണ്ണം കുറയുമ്പോഴും കഴിഞ്ഞ 12 മാസത്തില്‍ ഭവനവിലകള്‍ പിടിച്ചുനില്‍ക്കുകയാണ്. ഇംഗ്ലണ്ടിലാണ് വില്‍പ്പന ഇടിഞ്ഞതില്‍ പ്രധാനം. 31% ഇടിവാണ് ഇവിടെ വില്‍പ്പനയില്‍ നേരിട്ടത്. വെയില്‍സില്‍ 1219 വില്‍പ്പനക്കുറവ് ഉണ്ടായപ്പോള്‍, സ്‌കോട്ട്‌ലണ്ടില്‍ ട്രെന്‍ഡ് നേര്‍വിപരീതമാണ്. അവിടെ 342 സെയില്‍ കൂടി.

നോര്‍ത്ത് മേഖലകളിലാണ് വില വര്‍ദ്ധന ശക്തമായി രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. നോര്‍ത്ത് ഈസ്റ്റില്‍ പ്രോപ്പര്‍ട്ടി മൂല്യം 4.6% വര്‍ദ്ധിച്ച് ശരാശരി 166,649 പൗണ്ടിലേക്ക് എത്തി. നോര്‍ത്ത് വെസ്റ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 3.2% വില വര്‍ദ്ധിച്ച് ശരാശരി ഭവനവില 220,477 പൗണ്ടിലേക്ക് എത്തി.
പലിശ നിരക്ക് കൂട്ടുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടി നില്‍ക്കുന്നു. വരും മാസങ്ങളില്‍ പലിശകള്‍ വീണ്ടും കൂടുമെന്ന് തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നത്.

ഇതിനിടയില്‍ യുകെയിലെ വീടുകള്‍ക്ക് ചോദിക്കുന്ന വില നവംബര്‍ 7 വരെയുള്ള നാല് ആഴ്ചയില്‍ 1.8% താഴ്ന്നു. വീട് വാങ്ങുന്നവരുടെ ഡിമാന്‍ഡ് 8 ശതമാനമാണ് ഇടിഞ്ഞത്. വില്‍ക്കാനുള്ള വീടുകളുടെ എണ്ണം 12 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി.

വീട് വാങ്ങുന്നവരുടെ ബജറ്റ് കൂടുതല്‍ കടുപ്പത്തിലേക്ക് മാറുന്നതിനാല്‍ വീട് വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതിനൊത്ത് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നു.

രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.51 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് ഭവനവിപണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രധാന ഘടകമായി മാറുന്നത്.

ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത് മൂലം വാടക വിപണിയില്‍ കടുത്ത മത്സരമാണ് രൂപപ്പെടുന്നത്. ഇംഗ്ലണ്ടിലെ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടകക്കാര്‍ക്ക് പുതിയ സുരക്ഷ നല്‍കിയെങ്കിലും വാടക വിപണിയിലെ സപ്ലൈയും, അഫോര്‍ഡബിലിറ്റി പ്രശ്‌നവും മാറ്റാന്‍ ഇതിന് സാധിച്ചിട്ടില്ല.


  • യുകെ വീണ്ടും യൂറോപ്യന്‍ യൂണിയനിലേക്ക്? ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം
  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions