യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ഭരണം പിടിക്കാന്‍ ടോറികളുടെ കരുനീക്കം; മേയര്‍ സ്ഥാനാര്‍ഥിയായി ജെയിംസ് ക്ലെവര്‍ലി

ലണ്ടന്‍: ലണ്ടന്‍ ഭരണം പിടിക്കാന്‍ ഒരു മുഴം മുമ്പെയെറിഞ്ഞു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. 2028 മേയില്‍ നടക്കുന്ന ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ടോറിപാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ ആഭ്യന്തര-വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയെ തിരഞ്ഞെടുത്തു. ലണ്ടനിലെ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ ആദ്യ റൗണ്ടില്‍തന്നെ 86 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. നവംബര്‍ 19നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

ബ്രെയ്ന്‍ട്രീയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ ക്ലെവര്‍ലി, വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലര്‍ ഫെസ്റ്റസ് അകിന്‍ബുസോയെയും സാറ ഗെസ്ദാരിയെയുമാണ് മറികടന്നത്. മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കാന്‍ ഓഗസ്റ്റില്‍ അദ്ദേഹം ഷാഡോ കാബിനറ്റില്‍നിന്ന് രാജിവെച്ചിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബ്രെയ്ന്‍ട്രീ സീറ്റില്‍ വീണ്ടും സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കില്ലെന്നും അറിയിച്ചു.

നഗരത്തിലെ സുരക്ഷ, ഭവനലഭ്യത, ജീവിതച്ചെലവ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് ക്ലെവര്‍ലി വ്യക്തമാക്കി. നിലവിലെ മേയര്‍ സാദിഖ് ഖാന്റെ ഭരണത്തില്‍ ലണ്ടന്റെ പ്രശ്നങ്ങള്‍ രൂക്ഷമായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്ലെവര്‍ലിയുടെ സ്ഥാനാര്‍ഥിത്വത്തെ പാര്‍ട്ടി നേതാവ് കെമി ബേഡനോക്ക് സ്വാഗതം ചെയ്തു.

2016 മുതല്‍ മേയറായ സാദിഖ് ഖാന്‍ നാലാം തവണയും മത്സരിക്കുമോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റിഫോം യുകെ സ്ഥാനാര്‍ഥിയായി ലൈല കണ്ണിങ്ഹാമിനെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ക്ലെവര്‍ലിയുടെ രാഷ്ട്രീയ പ്രവര്‍ത്തനരേഖയെ വിമര്‍ശിച്ച് ലേബര്‍ രംഗത്തെത്തി. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകളുടെ പൊലീസ്‌യുവജന സേവനങ്ങളിലെ ചെലവുചുരുക്കലും സാമ്പത്തിക നയങ്ങളും ലണ്ടനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം.

  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ സ്വന്തം വീടിലും നല്ലത് വാടക വീട്; പട്ടിക പുറത്ത്
  • ചികിത്സയും ജീവനക്കാരെയും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍
  • ബ്രിട്ടനില്‍ ശൈത്യകാലം നേരത്തെയെത്തുന്നു; മഞ്ഞുവീഴ്ച കടുക്കും
  • വില്‍പ്പന ഇടിഞ്ഞപ്പോഴും യുകെയിലെ ശരാശരി വീടുകളുടെ വില 273,000 പൗണ്ടില്‍
  • യുകെ വീണ്ടും യൂറോപ്യന്‍ യൂണിയനിലേക്ക്? ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം
  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions