യു.കെ.വാര്‍ത്തകള്‍

ചികിത്സയും ജീവനക്കാരെയും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി എന്‍എച്ച്എസ് പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇംഗ്ലണ്ടിലെ 31 എന്‍എച്ച്എസ് ആശുപത്രി ട്രസ്റ്റുകള്‍. ചെലവ് ചുരുക്കാനുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചികിത്സാ സേവനങ്ങളും ജീവനക്കാരുടെ എണ്ണവും കുറയ്‌ക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇതില്‍ 27 ട്രസ്റ്റുകള്‍ സാമ്പത്തിക പ്രതിസന്ധിയെ തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രി ട്രസ്റ്റ് ഈ വര്‍ഷം 85 ദശലക്ഷം പൗണ്ടിന്റെ ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സെന്റ് ജോര്‍ജ്സ്, എപ്സം ആന്‍ഡ് സെന്റ് ഹീലിയര്‍ ആശുപത്രി ഗ്രൂപ്പിന്റെ ലക്ഷ്യം 91 മില്യണ്‍ പൗണ്ടാണ്.

മരുന്നുകളുടെ വിലക്കയറ്റം, ജീവനക്കാരുടെ ശമ്പളവര്‍ധന, സമരങ്ങളുമായി ബന്ധപ്പെട്ട അധികച്ചെലവ്, വേനല്‍ക്കാലത്തെ ഉഷ്ണതരംഗങ്ങളെ തുടര്‍ന്നുണ്ടായ രോഗികളുടെ തിരക്ക് എന്നിവ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പറയുന്നു. പ്രായോഗികമല്ലാത്ത ചെലവുചുരുക്കല്‍ ലക്ഷ്യങ്ങള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് അടിച്ചേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനവും ആശുപത്രി മേധാവികള്‍ ഉയര്‍ത്തുന്നുണ്ട്. ചെലവുചുരുക്കല്‍ രോഗീപരിചരണത്തെ ബാധിക്കുന്നതിന്റെ ഉദാഹരണമാണ് കെന്റിലെ കാന്‍സര്‍ രോഗികളുടെ അനുഭവം. കീമോതെറാപ്പിക്ക് മുമ്പുള്ള അപ്പോയിന്റ്മെന്റുകള്‍ക്കായി ചിലര്‍ക്ക് ഒരു മാസംവരെ കാത്തിരിക്കേണ്ടിവന്നു.

അധിക ഷിഫ്റ്റുകളിലെ വേതനം കുറച്ചതോടെ അവ ഏറ്റെടുക്കുന്ന നഴ്സുമാരുടെ എണ്ണം കുറഞ്ഞതാണ് ജീവനക്കാരുടെ ക്ഷാമത്തിന് കാരണമായത്. ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനുപോലും സാമ്പത്തിക നിയന്ത്രണങ്ങള്‍ വെല്ലുവിളിയാകുന്ന സാഹചര്യമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ജീവനക്കാരുടെ ക്ഷാമത്തിനൊപ്പം കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ വരുന്നത് ചികിത്സയിലെ കാലതാമസം വര്‍ധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.

  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ സ്വന്തം വീടിലും നല്ലത് വാടക വീട്; പട്ടിക പുറത്ത്
  • ലണ്ടന്‍ ഭരണം പിടിക്കാന്‍ ടോറികളുടെ കരുനീക്കം; മേയര്‍ സ്ഥാനാര്‍ഥിയായി ജെയിംസ് ക്ലെവര്‍ലി
  • ബ്രിട്ടനില്‍ ശൈത്യകാലം നേരത്തെയെത്തുന്നു; മഞ്ഞുവീഴ്ച കടുക്കും
  • വില്‍പ്പന ഇടിഞ്ഞപ്പോഴും യുകെയിലെ ശരാശരി വീടുകളുടെ വില 273,000 പൗണ്ടില്‍
  • യുകെ വീണ്ടും യൂറോപ്യന്‍ യൂണിയനിലേക്ക്? ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം
  • യുകെ വിദ്യാര്‍ഥി വിസ: ഇന്റര്‍വ്യൂന് വിളിച്ചവരില്‍ 79 ശതമാനവും നിരസിക്കപ്പെട്ടു
  • ഇംഗ്ലണ്ടില്‍ സെക്കന്‍ഡ് ഹോമുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; തിരിച്ചടിയാകുന്നത് കൗണ്‍സിലുകളുടെ 100% പ്രീമിയം ടാക്‌സ്
  • ബ്രിട്ടന്‍ അതി ശൈത്യത്തിലേയ്ക്ക്; താപനില മൈനസ് 10 ഡിഗ്രിയിലെത്തും, ജാഗ്രതാ നിര്‍ദ്ദേശം
  • ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം
  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions